Sections

നമ്മുടെ അയല്‍രാജ്യത്ത് കണ്ണു തള്ളിക്കുന്ന പെട്രോള്‍ വില

Tuesday, May 24, 2022
Reported By admin
petrol

യാത്രയിലെ ആദ്യ കിലോമീറ്ററിന് 90 രൂപയും രണ്ടാമത്തേതിന് 80 രൂപയും ആക്കി നിരക്ക് ഉയര്‍ത്തുമെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറിയിച്ചു

 

ഇന്ത്യയില്‍ പെട്രോള്‍ നികുതി നിരക്കില്‍ കുറവുണ്ടായ വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തി നില്‍ക്കുമ്പോള്‍ തൊട്ട അയല്‍ രാജ്യമായ ശ്രീലങ്കയില്‍ പെട്രോള്‍ വില കുതിച്ചു കയറുകയാണ്. ശ്രീലങ്കയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധനവ് പ്രഖ്യാപിച്ച് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍. പെട്രോള്‍ വില 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വര്‍ധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ധന വിലയിലെ ഈ റെക്കോര്‍ഡ് വര്‍ദ്ധനവ്. പെട്രോളിന് 420 രൂപയും ഡീസലിന് 400 രൂപയും ആണ് ഇന്നത്തെ വില. കഴിഞ്ഞ തവണത്തേതില്‍ നിന്നും പെട്രോളിന് 82 രൂപയും ഡീസലിന് 111 രൂപയും ആണ് കൂടിയത്.

വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം രാജ്യം വീണ്ടും കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ തിരിച്ചടി. ഏപ്രില്‍ 19 ന് ശേഷമുള്ള രണ്ടാം ഘട്ട വില വര്‍ധനയാണ് ഇന്നുണ്ടായത്. പൊതു മേഖലാ സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ് (സിപിസി) പുതുക്കുയ ഇന്ധന വില പുറത്തു വിട്ടത്.

ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വരുമെന്നും കാബിനറ്റ് അംഗീകരിച്ച ഇന്ധന വിലനിര്‍ണ്ണയ ഫോര്‍മുല നടപ്പിലാക്കുമെന്നും പെട്രോളിയം മന്ത്രി കാഞ്ചന വിജയശേഖര ട്വീറ്റ് ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി, സ്റ്റേഷനുകളിലേക്കുള്ള വിതരണം, മറ്റു നികുതികള്‍ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും ഈ വില പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഗതാഗതവും മറ്റ് സേവന നിരക്കുകളും പരിഷ്‌കരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി.

സിപിസിയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് എല്‍ ഐ ഒ സി സിഇഒ മനോജ് ഗുപ്ത പിടിഐയോട് പറഞ്ഞു. അതേസമയം ഓട്ടോറിക്ഷാ നിരക്കുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. യാത്രയിലെ ആദ്യ കിലോമീറ്ററിന് 90 രൂപയും രണ്ടാമത്തേതിന് 80 രൂപയും ആക്കി നിരക്ക് ഉയര്‍ത്തുമെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറിയിച്ചു. പെട്രോള്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള രീതികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികള്‍ക്ക് തീരുമാനമെടുക്കാനാകും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.