Sections

ഒരു ജീൻസിനു വില 114,000 ഡോളർ

Thursday, Dec 15, 2022
Reported By MANU KILIMANOOR

ഏകദേശം ഒരു കോടി ഇന്ത്യൻ രൂപ വില വരുന്ന ജീൻസ്


114,000 ഡോളർ വിലയുള്ള ജീൻസ്. അതായത് ഏകദേശം ഒരു കോടിക്കടുത്ത് ഇന്ത്യൻ രൂപ!അതെ, പക്ഷേ, ഈ ജീൻസ് ഒരു പുരാവസ്തുവാണ്. ലോകത്ത് ഇന്നു നിലവിലുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ ജീൻസ്. അമേരിക്കയിലെ നോർത്ത് കരോലിനയിൽ 1857ൽ തകർന്ന കപ്പലിനുള്ളിൽ നിന്നു കിട്ടിയതാണിത്.അഞ്ച് ബട്ടണുകളുള്ള ഈ ജീൻസ് ഏതെങ്കിലും ഖനി തൊഴിലാളിയുടേതായിരിക്കുമെന്നാണ് കരുതുന്നത്. അന്ന് ഖനി തൊഴിലാളികൾ ഉപയോഗിച്ചിരുന്ന സുരക്ഷിത വസ്ത്രമായിരുന്നു ജീൻസ്.

സ്വർണത്തിന്റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെൻട്രൽ അമേരിക്ക എന്ന കപ്പലിൽ നിന്നാണ് ജീൻസ് കണ്ടെടുത്തത്. 1857ൽ പനാമയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയിൽ ചുഴലിക്കാറ്റിൽപ്പെട്ട് കപ്പൽ മുങ്ങുകയായിരുന്നു. അന്ന് 425 ആളുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്.പഴയ ഒരു ഖനിയിൽ നിന്ന് കണ്ടെത്തിയ 1880 കളിലെ ഒരു ജോഡി ലെവിസ് ജീൻസ് 62 ലക്ഷം രൂപക്ക് നേരത്തെ ലേലത്തിൽ വിറ്റുപോയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിൽ പരിശോധന നടത്തിയപ്പോഴാണ് ഗവേഷകർക്ക് ഈ ജീൻസ് കിട്ടിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.