Sections

ഇന്ത്യയിൽ ഒ.ടി.ടി പോരാട്ടം; നെറ്റ്ഫ്‌ളിക്‌സിനെ തകര്‍ക്കാന്‍ ഹോട്ട്‌സ്റ്റാര്‍ പദ്ധതി

Sunday, Dec 26, 2021
Reported By admin
ott india

99 രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാറിന്റെ ജനപ്രിയ പ്ലാന്‍ 499 രൂപയുടെ വാര്‍ഷിക പ്ലാനിലൂടെ ലഭിക്കുന്ന സേവങ്ങളെല്ലാം 99 രൂപയുടെ പ്ലാനിലും ലഭ്യമാണ്

 

ഇന്ത്യയിലെ ഡിജിറ്റല്‍ യുദ്ധത്തില്‍ നെറ്റ്ഫ്‌ളിക്‌സിനെ തോല്‍പ്പിക്കാന്‍ ഹോട്ട്‌സ്റ്റാര്‍ പുതിയ തന്ത്രങ്ങളിലേക്ക്.രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വലിയ കുറവ് വരുത്തിയിരുന്നു.

149 രൂപയുടെ മൊബൈല്‍ ഒണ്‍ലി പ്ലാന്‍ അടക്കം നിരക്ക് കുറച്ചുള്ള വിവിധ പ്ലാനുകളാണ് നെറ്റഫ്‌ളിക്‌സ് നടപ്പിലാക്കിയത്.ആമസോണ്‍ പ്രൈം പ്ലാനുകളില്‍ 50% വര്‍ദ്ധനവ് വരുത്തിയ സമയത്താണ് പ്ലാനുകള്‍ക്ക് നിരക്ക് കുറയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനമെടുത്തത്.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നെറ്റ്ഫ്‌ളിക്‌സിനെ തകര്‍ക്കാന്‍പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാര്‍ രംഗത്തെത്തിയിട്ടുണ്ട്.99 രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാറിന്റെ ജനപ്രിയ പ്ലാന്‍ 499 രൂപയുടെ വാര്‍ഷിക പ്ലാനിലൂടെ ലഭിക്കുന്ന സേവങ്ങളെല്ലാം 99 രൂപയുടെ പ്ലാനിലും ലഭ്യമാണ്.

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍,പേടിഎം,ഫോണ്‍പേ അല്ലെങ്കില്‍ അതുപോലുള്ള യുപിഐ രീതികള്‍ ഉപയോഗിത്ത് പണം അടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് 50% കിഴിവ് ലഭിക്കും.

ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മൂന്ന് പുതിയ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്കായി ചേര്‍ത്തിരുന്നു.അതില്‍ 899 രൂപയുടെ സൂപ്പര്‍ പ്ലാന്‍,1499 രൂപയുടെ പ്രീമിയം പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്നു.ഇന്ത്യയില്‍ ജനപ്രിയമായി മാറിയ ഒടിടികളിലൊന്നായ ആമസോണ്‍ പ്രൈം അവരുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ 329ല്‍ നിന്ന് 459 ആക്കി ഉര്‍ത്തിയ.ഇതനുസരിച്ച് പ്രതിമാസ പ്ലാനിന് ഇനി മുത്‌ലഡ 179 രൂപ നല്‍കേണ്ടിവരും.

പ്രൈമിനെയും ഹോട്ട്‌സറ്റാറിനെയും അപേക്ഷിച്ച് ഇന്ത്യയില്‍ വരിക്കാര്‍ കുറഞ്ഞ നെറ്റ്ഫ്‌ളിക്‌സ് പുതിയ പ്ലാനുകള്‍ ഞെട്ടിപ്പിര്രുന്നകാണ്.799 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്.ഒരെ സമയം 4 ര്‍േക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിപാടികള്‍ കാണാനും കേള്‍ക്കാനും ആസ്വദിക്കാനുമുള്ള സാഹചര്യം ഉണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.