Sections

ഈരാറ്റുപേട്ടയിൽ കിസാൻ മേള സംഘടിപ്പിച്ചു

Wednesday, Jan 10, 2024
Reported By Admin
Kisan Mela

കോട്ടയം: ജില്ലാ കാർഷിക വികസന-കർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേള അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത പദ്ധതി വിശദീകരിച്ചു.

രണ്ടു ദിവസം നീളുന്ന മേളയിൽ കർഷകരുടെ വിവിധ ഉത്പന്നങ്ങളും നടീൽവസ്തുക്കളും പ്രദർശിപ്പിക്കും. സെമിനാറുകൾ, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. സ്ഥിരംസമിതി അധ്യക്ഷരായ മേഴ്സി മാത്യു, മറിയാമ്മ ഫെർണാണ്ടസ്, ബി. അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ മോഹൻ, ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, കെ. കെ. കുഞ്ഞുമോൻ, ജോസഫ് ജോർജ്, മിനി സാവിയോ, ബി.ഡി.ഒ. സക്കീർ ഹുസൈൻ ഇബ്രാഹീം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജു മോൻ സഖറിയാസ്, കൃഷി വകുപ്പ് - ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, കർഷക-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.