Sections

കാർഷികോത്പന്നങ്ങളുടെ വിപണി അന്താരാഷ്ട്രതലത്തിൽ വ്യാപിപ്പിക്കണം- മന്ത്രി സജി ചെറിയാൻ

Monday, Jan 08, 2024
Reported By Admin
Agricultural Products

ആലപ്പുഴ: സാങ്കേതികവിദ്യയുടെയും സംയോജിത കൃഷിരീതികളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തി കാർഷികോത്പന്നങ്ങളുടെ വിപണി അന്താരാഷ്ട്രതലത്തിൽ വ്യാപിപ്പിക്കണമെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കി വ്യത്യസ്തമായ കൃഷിരീതികൾ രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കാനും വിഷരഹിതമായി കൃഷി പ്രോത്സാഹിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ആലപ്പുഴ കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങിൽ യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ് ടീച്ചർ, മാരാരികുളം വടക്ക് ഗ്രാമപഞ്ചായത്ത് അംഗം മാലൂർ ശ്രീധരൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം ആർ. അശ്വിൻ, യുവജന കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ. രാഹുൽ, ഗ്രീഷ്മ അജയഘോഷ്, യുവജന കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, കുമരകം നെല്ല് ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ കെ. ജി. പദ്മകുമാർ, യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർമാരായ സി. ശ്യാം കുമാർ, അസ്ലം ഷാ, ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൽ, യൂത്ത് കോഓഡിനേറ്റർമാരായ ബി. ബിനോയ്, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.