Sections

വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം

Tuesday, Nov 14, 2023
Reported By Admin
Job Oriented Courses

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിംഗ് (Diploma in Hardware and Networking), ഡിപ്ലോമ ഇൻ മൾട്ടിമീഡിയ (Diploma in Multimedia), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (Diploma in Computer Application) തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടിക വർഗ/ മറ്റർഹ വിദ്യാർഥികൾക്ക് ഫീസ് സൗജന്യമായിരിക്കും. ഈ കോഴ്സ് കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com. അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം നവംബർ 18 ന് മുൻപ് ലഭ്യമാക്കണം.

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ 100% ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ് (Python Programming), ഡാറ്റാ സയൻസ് (Data Science) തുടങ്ങിയ നിരവധി കോഴ്സുകളിലും അതിനു പുറമേ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും (Communicative English) പരിശീലനം ആരംഭിക്കുന്നു. പ്ലസ്ടു / ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 22. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.

കെൽട്രോണിൽ ജേണലിസം പഠനത്തിന് അപേക്ഷിക്കാം

കെൽട്രോൺ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ മാധ്യമ കോഴ്സിന്റെ 2023 - 24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിൽ നവംബർ 18 വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിർബന്ധങ്ങൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് നൽകും. ഉയർന്ന പ്രായപരിധി 30 വയസ്സ്. വിലാസം: കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്ളോർ, അംബേദ്കർ ബിൽഡിംഗ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് - 673002, കെൽട്രോൺ നോളജ് സെന്റർ, സെക്കന്റ് ഫ്ളോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം- 695 014. ഫോൺ: 9544958182, 0471 2724765.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.