Sections

പ്രൈംമിനിസ്റ്റേഴ്സ് നാഷണൽ അപ്രന്റിസ്ഷിപ്പ് മേള 2023 (PMNAM 2023) സംഘടിപ്പിക്കുന്നു

Sunday, Nov 12, 2023
Reported By Admin
National Apprenticeship Fair 2023

അപ്രന്റിസ്ഷിപ്പ് മേള 13ന് (തിങ്കളാഴ്ച)


ഇടുക്കി: രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രനൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രൈംമിനിസ്റ്റേഴ്സ് നാഷണൽ അപ്രന്റിസ്ഷിപ്പ് മേള 2023 (PMNAM 2023) സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അപ്രന്റിസ്ഷിപ്പ് മേള 13ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ യിൽ നടക്കും.

മേളയിൽ വിവിധ ട്രേഡുകളിൽ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികൾക്ക് പങ്കെടുക്കാം. ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങൾക്ക് മേളയിൽ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാവുന്നതാണ്.

ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും apprenticeshipindia.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.