മുടികൊഴിച്ചിൽ മാറ്റാൻ വേണ്ടി പല തരത്തിലുള്ള എണ്ണകളും, ഷാംപൂമൊക്കെ പരീക്ഷിച്ച് തളർന്നവരാകും പലരും. കെമിക്കൽസ് അടങ്ങിയ ഷാംപുവാണ് കടകളിൽ നിന്ന് വാങ്ങുന്നത്. അത് വീണ്ടും മുടി കൊഴിച്ചിലിന് കാരണമാവുകയെയുള്ളു.
താരൻ അകറ്റാനും മുടിതഴച്ച് വളരാനും ഏറ്റവും നല്ലതാണ് സവാള. ഇത് ഏറ്റവും പുരാതനവും എന്നാൽ ഏറ്റവും ഫലപ്രദവുമായി മുടിവളരാനുള്ളൊരു മാർഗമാണ്. സൾഫർ വളരെ ധാരാളമായി ഉള്ളിനീരിൽ അടങ്ങിയിട്ടുണ്ട്. ഇത് വളരെ ശക്തമായിത്തന്നെ കോളജൻ കോശങ്ങളെ ഉത്പാദിപ്പിക്കുന്നതിനാൽ മുടിയിഴകളുടെ വളർച്ചക്കിത് കാരണമാകുന്നു. സൾഫർ മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും മുടി കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ സവാള നീര് മുടിയിലെ കീടാണുക്കളെ നശിപ്പിക്കാനും ഫംഗസ് ബാധ തടയാനും ഫലപ്രദമാണ്.
- ഉള്ളി നീര് എടുത്ത് അത് തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മുടി വളർച്ച സഹായിക്കുന്നുണ്ട്.
- ആദ്യം ഒരു കപ്പ് സവാള ജ്യൂസിൽ രണ്ട് സ്പൂൺ തേൻ ചേർക്കുക. 10 മിനിറ്റെങ്കിലും നല്ല പോലെ മിക്സ് ചെയ്യുക. ശേഷം തലയിൽ നല്ല പോലേ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് ഇട്ടശേഷം ഒരു ഷാംബൂ ഉപയോ?ഗിച്ച് കഴുകി കളയുക.മുടി തഴച്ച് വളരാൻ ഈ പാക്ക് വളരെയധികം നല്ലതാണ്.
- മൂന്ന് സ്പൂൺ സവാള ജ്യൂസും ഒന്നര സ്പൂൺ ഒലീവ് ഓയിലും ചേർത്ത് നല്ല പോലെ തലയിൽ മസാജ് ചെയ്യുക. ശേഷം ഷാംബൂ ഉപയോഗിച്ച് കഴുകുക.
- അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

പടവലങ്ങയുടെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.