- Trending Now:
പച്ചക്കറികളിൽ പടവലങ്ങയോട് ആർക്കും അത്ര പ്രിയമില്ല. എന്നാൽ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിഞ്ഞാൽ പിന്നൊരിക്കലും നിങ്ങൾ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയിൽ ഉള്ളത്. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി. വൈറ്റമിനുകളായ എ, ബി, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിൻ എന്നിവ ആവശ്യത്തിന് അടങ്ങിയ ഒന്നായ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം.
പ്രമേഹത്തിന്റെ ശത്രുവാണ് പടവലങ്ങ എന്നു വേണമെങ്കിൽ പറയാം. കാരണം പ്രമേഹം തടയാൻ പടവലങ്ങ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ്, പടവലങ്ങ.
ചെറിയ പനിയൊക്കെ പടവലങ്ങ ജ്യൂസ് കൊണ്ട് മാറ്റാൻ സാധിക്കും. പനിക്ക് ശേഷമുള്ള അസ്വസ്ഥതകൾ മാറ്റാനും പടവലങ്ങ ജ്യൂസ് വളരെ നല്ലതാണ്.
പടവലത്തിലെ പോഷകങ്ങൾ രക്തക്കുഴലുകൾ ശുചീകരിക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
നടുവേദന കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയം... Read More
കലോറി വളരെ കുറഞ്ഞതും, ഫൈബറുകൾ ധാരാളമടങ്ങിയിട്ടുള്ള പടവലങ്ങ ശരീരഭാരം കുറയ്ക്കാൻ വളരെ ഉത്തമമാണ്.
പടവലങ്ങ നീര് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചു നോക്കൂ പിന്നെ താരൻ ശല്യം ഉണ്ടാകില്ല. തലയോട്ടിയിൽ നല്ല ഒരു മോയിസ്ച്ചറൈസറായി പ്രവർത്തിക്കാൻ പടവലങ്ങ നീരിനു സാധിക്കും.
പടവലങ്ങയിൽ ആന്റിബയോട്ടിക് ഗുണങ്ങൾ ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.