- Trending Now:
ഓഹരി വിപണിയില്‍ നിന്നും വലിയ നേട്ടമാണ് ഇപ്പോള്‍ നിക്ഷേപകര്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. സെന്‍സെക്സ് 59,000 എന്ന സംഖ്യ മറികടന്നു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ട്രെഡിംഗ് സെഷനില്‍ വിപണി താഴേക്ക് പോകുന്നതായാണ് ദൃശ്യമായത്. ഇതിനൊക്കെ പുറമേ, ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്നത് ബംബര്‍ ആദായമാണ് എന്നത് വസ്തുതയാണ്. ചെറുതും വലുതുമായ ധാരാളം ഓഹരികള്‍ നിക്ഷേപകര്‍ക്ക് വലിയ അളവില്‍ ലാഭം തിരികെ നല്‍കിക്കഴിഞ്ഞു.
ഇത്തരത്തില്‍ അത്ഭുതപ്പെടുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്ന ഒരു ഓഹരിയെക്കുറിച്ചാണ് ഇപ്പോഴിവിടെ പറയുവാന്‍ പോകുന്നത്. 10 വര്‍ഷത്തില്‍ ഈ ഓഹരി നിക്ഷേപകരെ ധനവാന്മാരാക്കി മാറ്റും. പറഞ്ഞു വരുന്നത് ബാലാജി എമിന്‍സ് ഓഹരിയെക്കുറിച്ചാണ്. ഒരു ഓഹരിയ്ക്ക് 4,746.90 രൂപയാണ് നിലവില്‍ ബാലാജി എമിന്‍സ് ഓഹരിയുടെ വില. അതേ സമയം 2011 സെപ്തംബര്‍ 23ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഈ ഓഹരിയുടെ ക്ലോസിംഗ് പ്രൈസ് ഒരു ഓഹരിയ്ക്ക് 34.60 രൂപയായിരുന്നു. ഇക്കാലയളവില്‍ ഓഹരി വളര്‍ന്നിരിക്കുന്നത് 137 മടങ്ങാണ്. ക്ഷമയോടെ നിക്ഷേപം മുന്നോട്ട് കൊണ്ടുപോകുന്നവരെ കാത്ത് ബംബര്‍ നേട്ടങ്ങളിരിപ്പുണ്ടാകുമെന്ന് ഉറപ്പാണല്ലോ!
സീയും സോണിയും ഇനി ഒന്നാണ്; ലയനം; വമ്പന്‍ ഡീല്‍
... Read More
2021 വര്‍ഷത്തിലെ 23 മള്‍ട്ടി ബാഗര്‍ ഓഹരികളില്‍ ഒന്നാണ് കെമിക്കല്‍ മേഖലയിലെ ബാലാജി എമിന്‍സ്. കഴിഞ്ഞ ആഴ്ചയില്‍ 4420.40 രൂപയില്‍ നിന്നും 4746.90 രൂപയായാണ് ഈ ഓഹരി വില വര്‍ധിച്ചത്. അതായത് ഒരാഴ്ചയില്‍ 7.50 ശതമാനത്തിന്റെ വര്‍ധനവ്. അതേ സമയം, കഴിഞ്ഞ മാസത്തില്‍ ഈ കെമിക്കല്‍ ഓഹരിയുടെ വില 3319 രൂപയില്‍ നിന്നും 4746.90 രൂപയിലേക്കാണ് ഉയര്‍ന്നത്. അതുപോലെ, കഴിഞ്ഞ 6 മാസത്തില്‍ ബാലാജി എമിന്‍സ് ഓഹരി വില 1691.80 രൂപയില്‍ നിന്നും 4746.90 രൂപയായാണ് ഉയര്‍ന്നത്. ആറു മാസത്തിലുണ്ടായത് 180 ശതമാനത്തിന്റെ വര്‍ധനവ്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ബാലാജി എമിന്‍സ് ഓഹരി വില ഏകദേശം 470 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 835.80 രൂപയുണ്ടായിരുന്ന ഓഹരി വില ഉയര്‍ന്ന് 4746.90 രൂപയിലെത്തി. ഈ കെമിക്കല്‍ ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ 313.30 രൂപയില്‍ നിന്ന് 4746.90 രൂപയായാണ് ഓഹരി വില ഉയര്‍ന്നിരിക്കുന്നത്. ഇക്കാലയളവില്‍ 1415 ശതമാനത്തിന്റെ വര്‍ധനവ് ഓഹരി മൂല്യത്തിലുണ്ടായി. ഇനി 10 വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ 34.60 രൂപയില്‍ നിന്നും 4746.90 രൂപയായാണ് ഓഹരി വില വളര്‍ന്നിരിക്കുന്നത്. ഈ കാലയളവില്‍ 137 മടങ്ങ് വര്‍ധനവാണ് ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്നത്.
ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?... Read More
ആറ് മാസത്തില്‍ 1 ലക്ഷം 2.80 ലക്ഷം രൂപയാകും ബാലാജി എമിന്‍സിന്റെ ഓഹരി വിലയുടെ ചരിത്രം പരിഗണിക്കുമ്പോള്‍ ഒരു നിക്ഷേപകന്‍ ഈ കെമിക്കല്‍ ഓഹരിയില്‍ ഒരാഴ്ച മുമ്പ് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നേക്ക് അത് 1.075 ലക്ഷം രൂപയായി മാറിയിരിക്കും. ഇനി ഈ മള്‍ട്ടി ബാഗര്‍ ഓഹരിയില്‍ 1 മാസം മുമ്പാണ് 1 ലക്ഷം രൂപ നിക്ഷേപിക്കുന്നത് എങ്കില്‍ ഇപ്പോഴത് 1.43 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. അതേ സമയം 6 മാസങ്ങള്‍ക്ക് മുമ്പാണ് 1 ലക്ഷം രൂപ നിക്ഷേപിച്ചത് എങ്കില്‍ ഇന്നേക്ക് ആ നിക്ഷേപ തുക വളര്‍ന്നത് 2.80 ലക്ഷം രൂപയായിരിക്കും.
1 വര്‍ഷം മുമ്പ് ബാലാജി എമിന്‍സില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇന്നേക്ക് അത് 5.70 ലക്ഷം രൂപയായി മാറിയിരിക്കും. 5 വര്‍ഷം മുമ്പാണ് 1 ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയത് എങ്കില്‍ ഇന്നേക്കത് 15.15 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. ഇനി 10 വര്‍ഷം മുമ്പാണ് ബാലാജി എമിന്‍സില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയത് എങ്കില്‍ നിങ്ങളുടെ 1 ലക്ഷം രൂപ ഇന്നേക്ക് 1.37 കോടി രൂപയായി മാറിയിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.