Sections

14 ജില്ലയ്ക്കും ഓരോ കാര്‍ഷിക ഉത്പന്നങ്ങള്‍: ഭക്ഷ്യസംരംഭകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പിന്തുണ

Tuesday, Nov 23, 2021
Reported By Admin
agri products

ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഉല്‍പന്നങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്

 

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച PMFME (Prime Minister Formalisation of Micro Food processing Enterprises) പദ്ധതി ഭക്ഷ്യ കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് ഊര്‍ജം പകരും. നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങള്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്താകെ 2 ലക്ഷം സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. 5 വര്‍ഷത്തേക്ക് 10,000 കോടിയാണ് പദ്ധതിക്കുള്ള  നീക്കിയിരിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60-40 അനുപാത(ശതമാനം)ത്തില്‍ ചെലവു പങ്കിടും. ഒരു ജില്ല, ഒരു ഉല്‍പന്നം എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ഒരു ജില്ല, ഒരു ഉല്‍പന്നം എന്ന പ്രകാരം കേരളത്തിലെ 14 ജില്ലകള്‍ക്കും ഭക്ഷ്യവിളകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഉല്‍പന്നങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വിളകള്‍ അടിസ്ഥാനമാക്കി അതതു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നതും ആരംഭിക്കുന്നതുമായ സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗാകാം. വ്യക്തിഗത സംരംഭങ്ങള്‍ക്കും സംഘങ്ങള്‍ക്കും ആനുകൂല്യം നേടാനാവും. കേന്ദ്ര ഭക്ഷ്യസംസ്‌കരണമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ (mofpi.nic.in) വിശദാംശങ്ങളുണ്ട്.

 

ജില്ലാ  വ്യവസായ കേന്ദ്രങ്ങള്‍

ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ജില്ലാ വ്യവസായകേന്ദ്രങ്ങളില്‍ ലഭിക്കും. കൂടാതെ, ഭക്ഷ്യോല്‍പന്ന നിര്‍മാണരംഗത്ത് ഗൃഹസംരംഭങ്ങളും ചെറുകിട വ്യവസായവുമൊക്കെ ലക്ഷ്യമിടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായും ജില്ലാ വ്യവസായകേന്ദ്രങ്ങളെ സമീപിക്കാം.

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഫോണ്‍: 

തിരുവനന്തപുരം: 0471 2326756 
കൊല്ലം: 0474 2747261
പത്തനംതിട്ട: 0468 2214639 
ആലപ്പുഴ: 0477 2251272
കോട്ടയം: 0481 2570042 
ഇടുക്കി: 0486 2235507 
എറണാകുളം: 0484 2421461 
തൃശൂര്‍: 0487 2360847 
പാലക്കാട്: 0491 2505408 
മലപ്പുറം: 0493 2734812 
കോഴിക്കോട്: 0495 2766035 
വയനാട്: 04936 202485 
കണ്ണൂര്‍: 0497 2700928 
കാസര്‍കോട്: 04994 255749

 

കേരളം: ഒരു ജില്ല, ഒരു ഉല്‍പന്നം 

തിരുവനന്തപുരം: കപ്പ
കൊല്ലം: കപ്പയും മറ്റു കിഴങ്ങുവര്‍ഗങ്ങളും
പത്തനംതിട്ട: ചക്ക
ആലപ്പുഴ: അരിയുല്‍പന്നങ്ങള്‍
കോട്ടയം: പൈനാപ്പിള്‍
ഇടുക്കി: സുഗന്ധവിളകള്‍
എറണാകുളം: പൈനാപ്പിള്‍
തൃശൂര്‍: അരിയുല്‍പന്നങ്ങള്‍
പാലക്കാട്: നേന്ത്രന്‍
മലപ്പുറം: നാളികേരോല്‍പന്നങ്ങള്‍
കോഴിക്കോട്: നാളികേരോല്‍പന്നങ്ങള്‍
വയനാട്: പാലും പാലുല്‍പന്നങ്ങളും
കണ്ണൂര്‍: വെളിച്ചെണ്ണ
കാസര്‍കോട്: കല്ലുമ്മക്കായ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.