Sections

വനിതാ സംരംഭകത്വ വികസന ഏകദിന വർക് ഷോപ്പ്

Saturday, Mar 23, 2024
Reported By Admin
Women Entrepreneur Development Program

വനിതാ സംരംഭകത്വ വികസന ഏകദിന വർക് ഷോപ്പ് സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ്റ് (KIED), വനിതാ സംരംഭകത്വ വികസന ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 26ന് കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. ഐഡിയ ജനറേഷൻ, ബിസിനസ് പ്ലാനിംഗ്, സ്ത്രീ ശാക്തീകരണവും സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകത്വവും, ഡിപ്പാർട്ട്മെന്റ് സ്കീമുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ https://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മാർച്ച് 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04842532890 / 2550322 / 9188922800.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.