- Trending Now:
കൊല്ലം: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവസരം. ' ഓണം മധുരം' എന്ന വിഷയത്തിൽ ഓണത്തിന്റെ സുന്ദര നിമിഷങ്ങൾ പകർത്തിയ വീഡിയോകൾ അയക്കാം. ഒരു മിനുറ്റു മുതൽ ഒന്നര മിനുറ്റുവരെ ദൈർഘ്യമുള്ള റീലുകളാണ് പരിഗണിക്കുക. പി ആർ ഡി കൊല്ലം എന്ന പേജിലേക്ക് മെസേജ് ആയോ 81118 62263 നമ്പരിൽ വാട്സാപ് ആയോ നൽകാം. പി ആർ ഡി യുടെ പേജിൽ പ്രസിദ്ധീകരിക്കുന്ന റീലുകളിൽ മികച്ച ഉള്ളടക്കം, ലൈക്ക്, ഷെയർ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിക്കുക. റീലുകൾ സെപ്തംബർ രണ്ടിന് മുന്നോടിയായി നൽകേണ്ടതാണ്. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും നൽകും. സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സർക്കാരിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.