Sections

നാളെയാണ് നാളെയാണ് നാളെയാണ്

Saturday, Sep 17, 2022
Reported By MANU KILIMANOOR

അച്ചടിച്ച  ടിക്കറ്റുകളെല്ലാം വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്

ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ് വില്‍പന. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ നാളെ അറിയാം.

അവസാന മണിക്കൂറുകളില്‍ വന്‍ തിരക്കാണ് ലോട്ടറി കടകളില്‍. ഓണം ബമ്പര്‍ ചോദിച്ച് ആളുകള്‍ സമീപിക്കുന്നത് ചില്ലറ വില്‍പനക്കാര്‍ക്കും ഊര്‍ജമായി.ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.