Sections

ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയവർക്ക് ചാർജർ തുക മടക്കി നൽകുമെന്ന് ഒല

Thursday, May 04, 2023
Reported By admin
ola

ചാർജറിന് ഈടാക്കുന്ന വില സംബന്ധിച്ചും മറ്റും ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്


ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയവർക്ക് ചാർജറിന് വന്ന ചെലവ് മടക്കി നൽകുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രിക് വാഹന രംഗത്ത് ഇതിന് മുൻപ് കാണാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ ചാർജറിന് ഈടാക്കുന്ന വില സംബന്ധിച്ചും മറ്റും ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ചാർജറിന് ഈടാക്കിയ പണം തിരികെ നൽകാൻ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടൊപ്പം ഉപഭോക്താക്കളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് ഈ നടപടിയെന്നും കമ്പനി പറഞ്ഞു. എന്നാൽ മടക്കി നൽകുന്ന തുകയെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.