- Trending Now:
കൊച്ചി: ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനത്തിൻറെ സൈബർ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി നാഷണൽ പെയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി (ഐഡിആർബിടി)യും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ഈ ധാരണാപത്രത്തിൻറെ ഭാഗമായി ബാങ്കിംഗും ഡിജിറ്റൽ പേയ്മെൻറ് സേവന മേഖലയിലുമുള്ള ടെക്നോളജിയും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധർക്കായുള്ള പരിശീലന പരിപാടികൾ എൻപിസിഐയും ഐഡിആർബിടിയും ചേർന്ന് സംഘടിപ്പിക്കും. സൈബർ സുരക്ഷ, പ്രതിരോധ ശേഷി, ഡാറ്റാ പ്രൈവസി തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു പ്രത്യേക എൻപിസിഐ-സർട്ടിഫൈഡ് പേയ്മെൻറ് സുരക്ഷാ സർട്ടിഫിക്കേഷൻ പ്രോഗ്രാം വികസിപ്പിക്കുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കും. കൂടാതെ ഐഡിആർബിടി സചേത് (ഐബിസിഎആർടി 3.0) എന്ന ത്രെറ്റ് ഇൻറലിജൻസ് സേവനങ്ങൾ എൻപിസിഐക്കും അതിൻറെ സംവിധാനത്തിലെ പങ്കാളികൾക്കും ലഭ്യമാക്കും.
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനത്തിൽ പേയ്മെൻറ് സുരക്ഷയും സൈബർ പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിന് ഐഡിആർബിടിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് സാങ്കേതികവിദ്യയെക്കുറിച്ച് മാത്രമല്ല, ആളുകളെയും തയ്യാറെടുപ്പിനെയും കുറിച്ചു കൂടിയാണ്. പരിശീലനം, സർട്ടിഫിക്കേഷനുകൾ, ഭീഷണികൾ സംബന്ധിച്ച ബോധവത്കരണം എന്നിവയിലൂടെ സംവിധാനത്തിലുടനീളം ചിട്ടയായ ശേഷി വർദ്ധിപ്പിക്കാൻ ഐഡിആർബിടിയുമായുള്ള ഈ പങ്കാളിത്തം സഹായിക്കും. ഈ സഹകരണം സജീവമായ അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റൽ പേയ്മെൻറുകളിലെ സുരക്ഷാ നിലവാരം ഉയർത്തുന്നതിനുമുള്ള എൻപിസിഐയുടെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്നുവെന്ന് എൻപിസിഐയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.
ബാങ്കിംഗ്, ധനകാര്യ മേഖലകളിൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ഉൾക്കൊള്ളുന്നതിനും, അതുപോലെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഐഡിആർബിടി സ്ഥാപിച്ചത്. സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണവും ശേഷിവികസനവും മുൻകരുതൽ പ്രതികരണ ശൈലിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് വിശാലമായ പേയ്മെൻറ് സംവിധാനത്തെ ശക്തിപ്പെടുത്തും. സചേത് (ഐബിസിഎആർടി 3.0) സബ്ക്രിപ്ഷൻ എൻ.പി.സി.ഐയുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വൈവിധ്യമാർന്നതും മികച്ചതും ആവശ്യമനുസരിച്ചുള്ള ത്രെറ്റ് ഇൻറലിജൻസ് ഫീഡുകൾ നൽകും, ഇത് ഈ സംവിധാനത്തിൻറെ കരുത്തും പ്രതിരോധശേഷിയും കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഐഡിആർബിടി ഡയറക്ടർ ഡോ. ദീപക് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.