- Trending Now:
മുംബൈ: ഫോണിലെ വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ ഉപയോഗിച്ചുള്ള യുപിഐ ബയോമെട്രിക് ഇടപാടുകൾ ഇന്ത്യയിൽ വൻ വളർച്ച രേഖപ്പെടുത്തി. എൻപിസിഐയുടെ കണക്കുകൾ പ്രകാരം, 2026 ജൂണിൽ ഇത്തരം ഇടപാടുകൾ 611 ദശലക്ഷം (61.1 കോടി) കടന്നു. ഇതിന്റെ ആകെ മൂല്യം ?25,416 കോടിയാണ്.
യുപിഐ വഴിയുള്ള റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ഈ ഓൺ-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷൻ സൗകര്യം ലഭ്യമാണ്. ഇതിലൂടെ പിൻ നൽകാതെ തന്നെ വേഗത്തിലും സുരക്ഷിതമായും പേയ്മെന്റുകൾ നടത്താനാകും. വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകൾക്കും വ്യാപാരികൾക്കുള്ള (P2M) പേയ്മെന്റുകൾക്കും ഈ സംവിധാനം ഉപയോഗിക്കാം.
ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ പേയ്മെന്റ് അനുഭവം നൽകുന്നതിനാൽ കൂടുതൽ ബാങ്കുകളും യുപിഐ ആപ്പുകളും ഈ സൗകര്യം നടപ്പാക്കുകയാണെന്നും വരും മാസങ്ങളിൽ ഇതിന്റെ ഉപയോഗം ഇനിയും വർധിക്കുമെന്നുമാണ് എൻപിസിഐ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.