- Trending Now:
മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്, ഫിൻടെക് പ്ലാറ്റ്ഫോമായ കിവിയുമായി സഹകരിച്ച് പിഎൻബി കിവി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. റൂപേ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്ന ഈ കാർഡ് വഴി 18 കോടിയിലധികം വരുന്ന പിഎൻബി ഉപഭോക്താക്കൾക്ക് ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പേയ്മെന്റുകൾ നടത്താം.
പൂർണ്ണമായും ഡിജിറ്റലായി അപേക്ഷിക്കാവുന്ന ഈ കാർഡിലൂടെ ഓൺലൈൻ ഇടപാടുകൾക്ക് 0.5% മുതൽ 1.5% വരെ ക്യാഷ്ബാക്ക് ലഭിക്കും. പിഎൻബിയുടെ വിപുലമായ ശാഖാ ശൃംഖല വഴി ഗ്രാമീണ-അർദ്ധ നഗര മേഖലകളിലെ ആളുകളിലേക്ക് കൂടി ഔദ്യോഗിക ക്രെഡിറ്റ് സൗകര്യങ്ങൾ എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും എളുപ്പത്തിലുള്ള പണമിടപാടുകളും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പിഎൻബി എക്സിക്യൂട്ടീവ് ഡയറക്ടർ ബിഭു പ്രസാദ് മഹാപത്ര പറഞ്ഞു. രാജ്യം ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് അതിവേഗം മാറുന്ന സാഹചര്യത്തിൽ, സുരക്ഷിതവും സുതാര്യവുമായ സേവനം നൽകാനാണ് കിവിയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.