- Trending Now:
കൊച്ചി: ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമാകുമ്പോൾ സുരക്ഷിതവും ജാഗ്രതയോടെയും ഉപയോഗിക്കാൻ പ്രത്യേത നിർദേശങ്ങളുമായി എൻപിസിഐ. പണമടയ്ക്കുന്നതിനു മുൻപ് സ്ക്രീനിൽ കാണിക്കുന്ന പേരുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഔദ്യോഗികവും വിശ്വാസ്യവുമായ ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും മാത്രമേ പണമടയ്ക്കാവൂ. പരിചയമില്ലാത്തവരിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ തുറക്കുകയോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. യുപിഐ പിൻ നമ്പർ, ഒടിപി, ബാങ്ക് വിവരങ്ങൾ എന്നിവ സ്വകാര്യവും രഹസ്യവുമാണ്. ബാങ്ക്, പോലീസ്, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നാണെന്ന് പറഞ്ഞാൽ പോലും ആരുമായും ഈ വിവരങ്ങൾ പങ്കിടരുത്. ആരെങ്കിലും അടിയന്തരമായി പണമടയ്ക്കാൻ ആവശ്യപ്പെടുകയോ വിവരങ്ങൾ ഉടൻ പങ്കിടാൻ ആവശ്യപ്പെടുകയോ ചെയ്താൽ, ഒരു നിമിഷം ചിന്തിച്ച് സത്യമെന്ന് ഉറപ്പാക്കുക. പണമിടപാടുകളുമായി ബന്ധപ്പെട്ട എസ്എംഎസ്, മൊബൈൽ ആപ്പ് സന്ദേശങ്ങൾ ഓൺ ആക്കി വെക്കുക.
പണമിടപാടുമായി ബന്ധപ്പെട്ട സംശയാസ്പദമായ നമ്പറുകൾ 1930 എന്ന ദേശീയ സൈബർക്രൈം ഹെൽപ് ലൈൻ നമ്പറിലോ സഞ്ചാർ സാഥി പോർട്ടൽ വഴിയോ റിപ്പോർട്ട് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.