Sections

ഇനി എല്ലാ മാസവും ഒരേ തീയതിയില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം

Tuesday, Sep 13, 2022
Reported By admin
telecom

ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്

 
28 ദിവസത്തേക്കുള്ള കാലാവധി പ്ലാനുകള്‍ അവസാനിപ്പിച്ച് ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടഭേദഗതിക്ക് പിന്നാലെയാണ് നടപടി. ഇതോടെ 30 ദിവസം കാലാവധിയുള്ള റീചാര്‍ജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്നതുമായ റീചാര്‍ജ് പ്ലാനും ആരംഭിച്ചു. 

ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ തന്ത്രമാണെന്നപരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്. 

28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാല്‍ ഒരു വര്‍ഷം 13 മാസമുണ്ടാകും. ചുരുക്കത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികള്‍ക്ക് നല്‍കണമായിരുന്നു. ഇതേതുടര്‍ന്നാണ് എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന റീചാര്‍ജ് പ്ലാനുകള്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നത്. 

ചില മാസങ്ങളില്‍ 30 ദിവസവും ചിലതില്‍ 31 ദിവസവും ഫെബ്രുവരിയില്‍ 28/29 ദിവസവുമുള്ളതിനാല്‍ ഒരേ തീയതിയില്‍ റീചാര്‍ജ് സാധ്യമല്ല. അങ്ങനെയെങ്കില്‍ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാന്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.