Sections

ഇനി ആകാശത്ത് പറക്കുമ്പോഴും ചൂടേറിയ വിഭവങ്ങൾ ആസ്വദിക്കാം

Saturday, Jun 24, 2023
Reported By admin
air india

ബൈ ഓൺ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത വിഭവങ്ങൾക്കും ഇളവുണ്ടാകും


യാത്രക്കാർക്കായി വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കാൻ ഇൻ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാൻഡ് ആയ ഗോർമേറുമായി കൈകോർത്ത് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുതൽ എയർ ഇന്ത്യ എക്‌സ്പ്രസിലെ അതിഥികൾക്കായി ഗോർമേർ ചൂടേറിയ വിഭവങ്ങൾ വിളമ്പിത്തുടങ്ങി. പ്രാദേശിക വിഭവങ്ങളടക്കം പുതുക്കിയ മെനുവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓൾ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്‌സ്, സാൻഡ് വിച്ചുകൾ, ഡെസർട്ടുകൾ എന്നിവയെല്ലാം എയർലൈനിൻറെ പുതിയ കോ-ബ്രാൻഡഡ് വെബ്‌സൈറ്റായ http://airindiaexpress.com വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. 

വെജിറ്റേറിയൻ, പെസ്‌ക്കറ്റേറിയൻ, വീഗൻ, ജെയിൻ, നോൺ വെജിറ്റേറിയൻ, എഗറ്റേറിയൻ മീലുകൾ അടങ്ങിയ വിപുലമായ ഫുഡ് ആൻഡ് ബിവറേജ് ശ്രേണിയാണ് ഗോർമേറിലൂടെ ലഭ്യമാക്കുന്നത്. ഇൻ ഫ്‌ളൈറ്റ് ഡൈനിങ് അനുഭവം മറ്റൊരു തലത്തിലേക്ക് ഉയർത്തനാണ് ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻറെയും എയർ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. 36,000 അടി ഉയരത്തിൽ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോർമേറിൻറെ സേവനങ്ങൾ ആസ്വദിക്കാൻ അദ്ദേഹം എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.

എയർ ഇന്ത്യ എക്‌സ്പ്രസിനൊപ്പം എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിലും ഗോർമേറിൻറെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുൻപും വരെ എയർലൈനിൻറെ ഏകീകൃത കസ്റ്റമർ ഇൻറർഫേസായ http://airindiaexpress.comൽ മീലുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ജൂലൈ അഞ്ചു വരെ ഭക്ഷണം പ്രീബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് ലഭിക്കും. ബൈ ഓൺ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത വിഭവങ്ങൾക്കും ഇളവുണ്ടാകും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.