- Trending Now:
നവംബർ 16 ലോക പാൻക്രിയാറ്റിക് കാൻസർ ദിനമാണ്. കാൻസർ ഏത് തരത്തിലുള്ളതാണെങ്കിലും അത് സൃഷ്ടിക്കുന്ന ഭീകരത വളരെ വലുതാണ്. ആരംഭത്തിൽ അറിയാതെ പോകുന്നതാണ് കാൻസറെന്ന രോഗത്തിനെ സംബന്ധിച്ചിടത്തോളം നമ്മളെ ഭയപ്പെടുത്തുന്നത്. ലക്ഷണങ്ങൾ ശരീരം കാണിച്ച് തുടങ്ങുമ്പോൾ അതിനെ വേണ്ട രീതിയിൽ ഗൗരവത്തോടെ എടുക്കാത്തതാണ് രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നതിന് കാരണം. എന്നാൽ തിരിച്ചറിയാൻ എപ്പോഴും വൈകുന്ന ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. വളരെ കുറഞ്ഞ ആളുകൾ മാത്രമേ ആഗ്നേയ ഗ്രന്ഥിയിലെ ക്യാൻസറിൽ നിന്നും മുക്തരാവുന്നുള്ളൂ. രോഗം തിരിച്ചറിയാൻ വൈകുന്നതാണ് മരണ നിരക്ക് വർദ്ധിപ്പിക്കാൻ കാരണം. അമിതവണ്ണം, പ്രായം, മദ്യപാനം തുടങ്ങിയവ പാൻക്രിയാസ് അർബുദത്തിൻറെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൊളാൻജിയോസ്‌കോപ്പി, എൻഡോസ്‌കോപ്പിക് അൾട്രാ സൗണ്ട് (ഇയുഎസ്) പോലുള്ള മാർഗങ്ങളിലൂടെ പാൻക്രിയാസ് അർബുദം ആദ്യ ഘട്ടങ്ങളിൽ തിരിച്ചറിയാൻ സാധിക്കുമെന്നും അർബുദരോഗ വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. ഇനി പറയുന്ന ലക്ഷണങ്ങൾ ആണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയെന്ന് നോക്കാം.
അടിവയറ്റിൽ ഉണ്ടാകുന്ന വേദന സാധാരണയായി കാൻസർ സാധ്യതയുമായി ബന്ധമുണ്ടാവില്ല. അടിവയറ്റിൽ ഒരു അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും ചെയ്താൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധർ പറയുന്നു.
പലപ്പോഴും പാൻക്രിയാസ് രോഗികൾക്ക് രക്തം കട്ട പിടിക്കുന്ന രോഗം ഉണ്ടാവുന്നുണ്ട്. ഇതിന്റെ പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, രക്തം കട്ടപിടിക്കുന്നത് തടയാൻ ശരീരം ഉപയോഗിക്കുന്ന പ്രോട്ടീനുകളെ കാൻസർ കോശങ്ങൾ കുറയ്ക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇത് മാത്രം രോഗലക്ഷണമായി കണക്കാക്കുന്നതിനും സാധിക്കുന്നില്ല. എങ്കിലും നിസ്സാരവത്കരിക്കാനാവാത്ത ഒരു കാരണം തന്നെയാണ് ഇത്.
വിശദീകരിക്കാനാവാത്ത ശരീരഭാരം കുറയുന്നത് അപകടകരമായ ഒരു അവസ്ഥയാണ്. ഇത്തരം അവസ്ഥയിൽ കൂടുതൽ അപകടം ഇല്ലാതിരിക്കുന്നതിന് ഒരു മെഡിക്കൽ ചെക്കപ് നല്ലതാണ്.
പാൻക്രിയാറ്റിക് കാൻസറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണിത്. കാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.
ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നത് ശരീരത്തിൽ ട്യൂമർ വളരുന്നതിന്റെ ആദ്യലക്ഷണമാണ്. പെട്ടെന്ന് ശരീരഭാരം കുറയുക. വിശപ്പില്ലായ്മ, ദഹനക്കേട് ഇവയെല്ലാം വരാം.
ശ്വാസകോശാർബുദം ലക്ഷണങ്ങൾ, ചികിത്സ... Read More
അൻപതു വയസ്സിനു ശേഷമുള്ള പ്രമേഹവും പാൻക്രിയാറ്റിക് കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം പെട്ടെന്നു കുറഞ്ഞാൽ വൈദ്യപരിശോധന നടത്തണം. പ്രമേഹമുള്ള എല്ലാവർക്കും പാൻക്രിയാറ്റിക് കാൻസർ വരാനുള്ള സാധ്യത ഇല്ല.
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമം, ഒപ്പം മഞ്ഞപ്പിത്തവും പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുന്നു. ദഹനക്കേട് ചർമത്തിന് മഞ്ഞനിറം, കണ്ണുകളിൽ വെള്ളയിൽ മഞ്ഞ നിറം ഇവയും കാണാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.