Sections

ശ്വാസകോശാർബുദം ലക്ഷണങ്ങൾ, ചികിത്സ

Saturday, Nov 11, 2023
Reported By Soumya
Lung Cancer

കുട്ടികളെയും മുതിർന്നവരെയും എപ്പോൾ വേണമെങ്കിലും കാർന്നു തിന്നാൻ ശേഷിയുള്ള ഒരു അസുഖമാണ് ക്യാർസർ. ശ്വാസകോശ അർബുദമാണ് അതിൽ ഏറ്റവും മാരകമായത് എന്ന് വേണമെങ്കിൽ പറയാം. ക്യാൻസറുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളിൽ ഏതാണ്ട് 25 ശതമാനത്തോളവും ശ്വാസകോശ ക്യാൻസർ മൂലമാണ് സംഭവിക്കുന്നത്. ശ്വാസകോശസംബന്ധിയായ രോഗങ്ങളായ ആസ്മ, ലങ് കാൻസർ തുടങ്ങിയവയ്ക്കെല്ലാം പ്രധാന കാരണങ്ങൾ വായു മലിനീകരണവും പുകവലിയുമാണ്. പുകവലിക്കാത്തവരിലും ഇത് സാധാരണമാണ്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് ലങ് കാൻസറിന്റെ പ്രത്യേകത. രോഗം തിരിച്ചറിയുമ്പോഴേക്കും അത് അഡ്വാൻസ്ഡ് സ്റ്റേജിൽ എത്തിയിട്ടുണ്ടാകാം, വല്ലാതെ വ്യാപിക്കുകയും ചെയ്തിരിക്കാം.

ശ്വാസകോശ അർബുദം രണ്ട് തരം

  • ചെറുകോശ ശ്വാസകോശ അർബുദം (SCLC).
  • നോൺ-സ്മോൾ ശ്വാസകോശ അർബുദം (NSCLS). ഇതിനെ അഡിനോകാർസിനോമസ്, സ്ക്വാമസ് സെൽ കാർസിനോസ്, ലാർജ് സെൽ കാർസിനോമസ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

ലക്ഷണങ്ങൾ

  • വിട്ടുമാറാത്ത ചുമ
  • നെഞ്ച് വേദന
  • ശ്വാസം മുട്ടൽ
  • കഫത്തിൽ രക്തം
  • ക്ഷീണം
  • ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നു
  • വീണ്ടും വരുന്ന ശ്വാസകോശ അണുബാധ
  • വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
  • ഒച്ചയോടെയുള്ള ശ്വാസോച്ഛ്വാസം
  • ശബ്ദത്തിൽ വരുന്ന മാറ്റം

ചികിത്സ

ശ്വാസകോശ അർബുദ ചികിത്സ ഒരു വ്യക്തിയുടെ ശരീരത്തിൽ കണ്ടെത്തുന്ന കാൻസറിന്റെ ഘട്ടത്തെയും അസുഖം രക്തക്കുഴലുകൾ, ലിംഫ്, നോഡുകൾ എന്നിവയെ എത്രത്തോളം ബാധിച്ചു എന്നതിനെയും ആശ്രയിച്ചിരിക്കും. ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിങ്ങനെ നാല് വ്യത്യസ്ത തരങ്ങളായി ശ്വാസകോശ അർബുദ ചികിത്സയെ തരംതിരിക്കാം.

എങ്ങനെ തടയാം

  • പുകവലി ഉപേക്ഷിക്കൂക
  • സെക്കൻഡ് ഹാൻഡ് പുകവലി ഒഴിവാക്കുക
  • ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക
  • പതിവായി വ്യായാമം ചെയ്യുക
  • ഒരുതരത്തിലുമുള്ള വിഷ രാസവസ്തുക്കളുമായി സമ്പർക്കം ഇല്ലെന്ന് ഉറപ്പാക്കുക

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.