- Trending Now:
കോശങ്ങളുടെ അസാധാരണമായതും അമിതവും നിയന്ത്രണാതീതവുമായ വിഭജനമാണ് (കോശവളർച്ച) അർബുദം അഥവാ ക്യാൻസർ എന്ന രോഗാവസ്ഥ. സാധാരണ ശരീരകോശങ്ങളിൽ നിഷ്‌ക്രിയരായി കഴിയുന്ന അർബുദജീനുകളെ രാസവസ്തുക്കളാലോ, പ്രസരണങ്ങളാലോ, രോഗാണുക്കളാലോ മറ്റു പ്രേരക ജീവിത ശൈലികളാലോ ഉത്തേജിപ്പിക്കപ്പെടുമ്പോൾ ആ സാധാരണ കോശങ്ങൾ അർബുദകോശമായി മാറുന്നു.
ശരീരത്തിലെ ഏത് അവയവത്തെയും അർബുദം (cancer) ബാധിച്ചേക്കാം. ആമാശയ അർബുദം (Stomach cancer) ലോകത്തിലെ ഏറ്റവും വ്യാപകമായ ആറാമത്തെ അർബുദവും മരണനിരക്കിൽ നാലാമതുമാണ്. ഗ്യാസ്ട്രിക് ക്യാൻസർ എന്നറിയപ്പെടുന്ന ആമാശയ അർബുദം ആദ്യഘട്ടത്തിൽ കണ്ടുപിടിക്കാൻ പ്രയാസമാണ്. രോഗം വികസിക്കാൻ സമയമെടുക്കുന്നതുകൊണ്ട് തന്നെ, ഇത് ആമാശയത്തിന് പുറത്തേക്ക് വ്യാപിച്ചതിന് ശേഷം മാത്രമേ കണ്ടെത്താനാകൂവെന്ന് cancer.org പറയുന്നു. രോഗലക്ഷണങ്ങളുടെ അവ്യക്തത കാരണം ആമാശയ അർബുദത്തിനുള്ള അപകട ഘടകങ്ങൾ തിരിച്ചറിയുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.
ക്ഷീണം, ഭാരം കുറയൽ, വിശപ്പില്ലായ്മ, വയറുവേദന, ഓക്കാനം, ഛർദ്ദി, രക്തം കലർന്ന അല്ലെങ്കിൽ കറുത്ത മലം, നെഞ്ചെരിച്ചിൽ ഇവയാണ് ഈ രോഗത്തിന്റെ പൊതുവായ ചില ലക്ഷണങ്ങൾ. ആമാശയ അർബുദമുള്ള ആളുകൾക്ക് ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർത്തുവരുന്നു.
ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഇമ്മ്യൂണോളജി അല്ലെങ്കിൽ ഈ ചികിത്സകളുടെ സംയോജനം തുടങ്ങിവയെല്ലാം ആമാശയ അർബുദം ചികിത്സിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളാണ്. അർബുദം ആമാശയത്തിൽ മാത്രമായി പരിമിതപ്പെട്ട് നിൽക്കുകയാണോ, അതോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ചികിത്സാ മാർഗ്ഗങ്ങൾ നിശ്ചയിക്കുക. കൂടാതെ രോഗിയുടെ പ്രായവും ആരോഗ്യവും ചികിത്സാ മാർഗ്ഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനിക്കും. അർബുദത്തിന്റെ സ്ഥാനവും ചികിത്സാ മാർഗ്ഗങ്ങളെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് വായയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന അന്നനാളത്തിലെ ഭാഗങ്ങളിൽ ആരംഭിക്കുന്നതോ വ്യാപിക്കുന്നതോ ആയ അർബുദങ്ങൾക്ക് അന്നനാളത്തിലെ അർബുദം പോലെ തന്നെയായിരിക്കും ചികിത്സ നടത്തുക.
മുഖസൗന്ദര്യം വർധിപ്പിക്കുവാൻ പ്രകൃതിദത്തമാർഗം നോക്കാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.