- Trending Now:
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ(ടി.ഡി .എഫ്.) എന്നായിരിക്കും പേര്. ഏറെക്കാലമായി തിരുവനന്തപുരത്തെ യാത്രക്കാരുടെ ആവശ്യമാ യിരുന്നു ഡ്യൂട്ടി ഫ്രീ ഷോപ്പ് പുനരാരംഭിക്കണമെന്നത്.
ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... Read More
അന്താരാഷ്ട്ര ടെര്‍മിനലിലെ ഡി പാര്‍ച്ചര്‍, അറൈവല്‍ മേഖലക ളില്‍ 2450 ചതുരശ്ര അടി വിസ്ത്യ തിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ രണ്ട് ഔട്ട്‌ലറ്റ് ഉണ്ടാകും.ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂ മുകള്‍, ട്രാവല്‍ ആക്‌സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമാണ് . അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണ് പുതിയ ഷോപ്പ്.കുട്ടികളെ
2018-ലാണ് തിരുവനന്തപുരത്തെ പ്ലസ് മാക്‌സ് കമ്പനി നടത്തിയിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചത്. യാത്രക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത്തിനെ തുടര്‍ന്നാണ് ഏത് അടയ്ക്കേണ്ടി വന്നത്.
ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ തിരുവനന്തപുരം വഴി കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.