Sections

ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Friday, May 06, 2022
Reported By MANU KILIMANOOR

ദുബായില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ വിമാനങ്ങളുടെ സര്‍വീസ് എവിടേക്കാണ് ക്രമീകരിച്ചിരിക്കുന്നത് നേരത്തെതന്നെ പരിശോധിച്ച് ഉറപ്പു വരുത്തണം


അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു റണ്‍വേ അടച്ചു വരുന്നതിന് മുന്നോടിയായി കേരളത്തിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ പുന ക്രമീകരിച്ചു. മേയ് 9 തിങ്കളാഴ്ച മുതലാണ് റണ്‍വേ അടച്ചിടുന്നത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്ന് ഫ്‌ലൈ ദുബായ് അറിയിച്ചു.

ചെന്നൈ ,ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകളും മറ്റിടങ്ങളിലേക്ക് ക്രമീകരിക്കും. കോഴിക്കോട് ,കൊച്ചി തിരുവനന്തപുരം, ബംഗളൂരു, തിരുച്ചിറപ്പള്ളി, അമൃത്സര്‍, ജയ്പൂര്‍, ലക്‌നൗ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.ദുബായില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.ആയിരത്തിലേറെ സര്‍വീസുകള്‍ പുനര്‍ക്രമീകരിച്ചത് ആണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ദുബായിലെ മറ്റൊരു വിമാനത്താവളമായ ദുബായ് വേള്‍ഡ് സെന്‍ട്രല്‍,ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് സര്‍വീസുകള്‍ മാറ്റിയിരിക്കുന്നത്.റണ്‍വേ അടച്ചിരിക്കുന്ന കാലയളവില്‍ ദുബായിലേക്ക് യാത്ര ചെയ്യുന്നവരും ദുബായില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നവരുംവിമാനങ്ങളുടെ സര്‍വീസ് എവിടേക്കാണ് ക്രമീകരിച്ചിരിക്കുന്നത് നേരത്തെതന്നെ പരിശോധിച്ച് ഉറപ്പു വരുത്തണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.