Sections

ദന്തക്ഷയത്തെ തുരത്താം വീട്ടുവൈദ്യത്തിലൂടെ

Friday, Jun 06, 2025
Reported By Soumya
Home Remedies to Treat Tooth Decay and Cavities Naturally

പല്ലുകളിൽ ഉണ്ടാവുന്ന ദന്തക്ഷയവും പോടുകളുമെല്ലാം ഏറ്റവും സാധാരണമായി ആളുകളിൽ കണ്ടുവരുന്ന ദന്ത സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ആണ്. കുട്ടികളിലും പ്രായമായവരിലും ഇത്തരം പോടുകൾ ഒരുപോലെ കാണപ്പെടാറുണ്ട്. കാലക്രമേണ പല്ലുകൾ പൂർണ്ണമായും നശിക്കാൻ കാരണമാകുന്ന ഒന്നാണ് പല്ലുകളിലെ പോട് അഥവാ ദന്തക്ഷയം. വേദന സഹിക്കാൻ വയ്യാതെ നാം ചെന്നെത്തുക ദന്ത ഡോക്ട്ടറുടെ അടുത്ത് തന്നെയായിരിക്കും. റൂട്ട് കനാൽ ചെയ്യുക എന്നതാണ് ഇതിന്റെ പ്രതിവിധികളിലൊന്ന്. എന്നാൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്.മധുര പദാർത്ഥങ്ങൾ എന്തെങ്കിലും കൂടുതലായി കഴിക്കുമ്പോൾ പഞ്ചസാരയിൽ നിന്ന് പുറപ്പെടുന്ന ആസിഡുകൾ പല്ലിന്റെ ഉപരിതലത്തിൽ ഒട്ടി പിടിക്കാൻ കാരണമാവുന്നു. ഇത് ബാക്ടീരിയകളുമായി ചേർന്ന് പല്ലുകളിൽ പ്ലാക്കുകൾക്ക് (plaque) രൂപം നൽകുന്നു. ഇത്തരം പ്ലാക്കുകൾ ഇനാമലിൽ അടങ്ങിയിരിക്കുന്ന എല്ലാ ധാതുക്കളെയും നീക്കം ചെയ്യുകയും ഇതുവഴി കാലക്രമേണ പല്ലുകൾ ദ്രവിച്ചു തുടങ്ങുകയും ഇനാമലിൽ ചെറിയ ദ്വാരങ്ങൾ സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ആസിഡ് ഇനാമലിനടിയിലേക്ക് വ്യാപിച്ചുകഴിഞ്ഞാൽ അത് എളുപ്പത്തിൽ പോടുകൾ ഉണ്ടാകാൻ കാരണമാകുന്നു.

  • ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന ആൻറി - ഇൻഫ്ളമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പല്ലുകളിലെ വേദനകൾ കുറയ്ക്കാനും പോടുകൾ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനും സഹായിക്കും.
  • അസംസ്കൃതമായ വെളുത്തുള്ളി കഴിക്കുന്നത് പല്ലുകളുടെയും മോണകളുടേയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിൽ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടിങ്ങിയിരിക്കുന്നു. ഇത് വായിലെ ബാക്ടീരിയകളെ കൊല്ലുന്നതോടൊപ്പം ഏറ്റവും മികച്ച ഒരു ഒരു വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ പല്ലുകളിൽ പോട് ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
  • ദന്ത സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനായി ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് ഉപ്പുവെള്ളം. ഇത് വായിലെ ബാക്ടീരിയകളെ നീക്കം ചെയ്യുകയും പല്ലുകളിലുണ്ടാകുന്ന പോടുകളെ സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഉപ്പ് വെള്ളത്തിലെ ആസിഡിന്റെ അംശം നമ്മുടെ വായിലെ പി.എച്ച് ലെവലിനെ നിയന്ത്രണത്തിലാക്കുന്നു.
  • പല്ലുകളിലെ മാലിന്യങ്ങളെ ഇല്ലാതാക്കാൻ സസ്യ എണ്ണകൾ ഉപയോഗിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ് ഓയിൽ പുള്ളിംഗ്. ഈ എണ്ണകൾ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വായ കഴുകണം. നിങ്ങൾക്ക് ഒലിവ് ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും സസ്യ എണ്ണകൾ ഉപയോഗിക്കാം. ഇത്തരം കഴുകൽ പ്രക്രിയ നിങ്ങളുടെ വായിൽ നിന്ന് ബാക്ടീരിയയെ പുറന്തള്ളാൻ സഹായിക്കുന്നു. പല്ലുകളിൽ ഉണ്ടാവുന്ന പോടുകൾക്കും ദന്തക്ഷയങ്ങൾക്കും പരിഹാരം കണ്ടെത്താൻ ഇത് വളരെ ഫലപ്രദമായ മാർഗ്ഗമാണ്. മാത്രമല്ല ഇത് മോണയിൽ ഉണ്ടാകുന്ന വീക്കങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
  • ഒരു നാരങ്ങ കഴുകിയെടുത്ത് ചെറുതായി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ വായിൽ വച്ച് ചവയ്ക്കുകയോ പോടുള്ള ഭാഗത്ത് കടിച്ച് പിടിക്കുകയോ ചെയ്യാം. കുറച്ച് സമയത്തിനു ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകി വായ വൃത്തിയാക്കാം.
  • റ്റീ ട്രീ ഓയിലുകളിൽ ആൻറി - ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് ഇത് പല്ലുകളിലെ പോടുകളെ ചെറുത്തു നിർത്താൻ സഹായിക്കുന്നു. ഏറ്റവും ലളിതമായ രീതിയിൽ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. റ്റീ ട്രീ ഓയിൽ ഉപയോഗിച്ച് പല്ലകളും മോണയും നന്നായി മസാജ് ചെയ്ത ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ വായ കഴുകിയാൽ മാത്രം.
  • ആരോഗ്യമുള്ള പല്ലുകൾ ഉറപ്പാക്കുന്നതിന് ആര്യവേപ്പ് ഏറ്റവും ഫലപ്രദമായ മാർഗമാണ്. ഇതിലടങ്ങിയ ഫൈബറിന്റെ അളവ് നിങ്ങളുടെ പല്ലുകള്ളിൽ ഉണ്ടാവുന്ന പ്ലാക്കുകളെ അകറ്റി നിർത്തുന്നു. നിങ്ങൾ ആകെ ചെയ്യേണ്ടത് കുറച്ച് ആര്യവേപ്പ് ഇലകൾ എടുത്ത് നന്നായി ചവച്ചരച്ച ശേഷം ഉടൻ തന്നെ ശുദ്ധജലത്തിൽ കഴുകികളയുക മാത്രമാണ്.
  • ഒരു ടൂത്ത് ബ്രഷ് നനച്ചെടുത്ത് ടൂത്ത് പേസ്റ്റിന് പകരമായി ബേക്കിംഗ് സോഡയിൽ മുക്കി പല്ല് തേക്കുക. ബേക്കിംഗ് സോഡ ഉപയോഗിച്ച് ബ്രഷ് ചെയ്യുമ്പോൾ നിങ്ങൾ കുറച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്. കാരണം ഇത് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ തകർക്കാൻ ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെ പോടുകൾ ഇല്ലാതാക്കുന്നതു വരെ കുറച്ച് ദിവസത്തേക്ക് മാത്രം നിങ്ങൾ ബേക്കിംഗ് സോഡ ഉപയോഗിച്ച് ബ്രഷ് ചെയ്താൽ മതി.
  • മോണകളെ ആരോഗ്യകരമായി നിലനിർത്താനും ദന്തക്ഷയം തടഞ്ഞു നിർത്താനുമൊക്കെ ഏറ്റവും മികച്ച പോംവഴിയാണ് മഞ്ഞൾ. ഇതിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളും വേദന കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ഉപയോഗിച്ചുള്ള ദന്ത സംരക്ഷണത്തിനായി രണ്ട് വഴികളുണ്ട്. ഒന്നുകിൽ ക്യാവിറ്റി ബാധിച്ച പല്ലുകളിൽ കുറച്ച് നേരം മഞ്ഞൾ പുരട്ടി വെച്ച ശേഷം വായ കഴുകി വൃത്തിയാക്കാം. അതല്ലെങ്കിൽ കടുക് എണ്ണ മഞ്ഞളിനോടൊപ്പം കലർത്തി ഈ മിശ്രിതം ഉപയോഗിച്ച് പല്ലിലും മോണയിലും 10 മിനിറ്റോളം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

പല്ലുകളിലെ പോട് ഇല്ലാതാക്കാൻ മികച്ച രീതിയിൽ സഹായിക്കുന്ന ഇത്തരം മാർഗ്ഗങ്ങൾ പരീക്ഷിച്ചാൽ ഉടനടി ആശ്വാസം കണ്ടെത്താൻ കഴിയും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.