Sections

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി; പിന്നിൽ ഇവരൊക്കെ

Sunday, Feb 05, 2023
Reported By admin
modi

22 ലോകനേതാക്കളെ മോദി മറികടന്നുവെന്ന് സർവേ പറയുന്നു


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയനേതാവെന്ന് സർവേ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മോണിങ് കൺസൾട്ട്' നടത്തിയ സർവേയിലാണ് 78 ശതമാനം പോയിന്റോടെ മോദി ഒന്നാമതെത്തിയത്.

യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 22 ലോകനേതാക്കളെ മോദി മറികടന്നുവെന്ന് സർവേ പറയുന്നു. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്.

68 ശതമാനം വോട്ടുമായി മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 62 ശതമാനം വോട്ടോടെ സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി. ജോ ബൈഡന് 40 ശതമാനം വോട്ടാടെ ഏഴാംസ്ഥാനമാണ് ലഭിച്ചത്. 30 ശതമാനം വോട്ടോടെ ഋഷി സുനക് 12-ാം സ്ഥാനത്താണ്. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സിയോക്-യൂൾ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.