- Trending Now:
കാൽവിരലിലായാലും കൈവിരലിലായാലും നഖങ്ങളിൽ ഉണ്ടാവുന്ന ഇൻഫെക്ഷൻ പലപ്പോഴും പല വിധത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇതിന്റെ യഥാർത്ഥ കാരണം പലപ്പോഴും അറിയാത്തതാണ് കാര്യങ്ങൾ ഗുരുതരമാക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്കെല്ലാം പരിഹാരം കാണും മുൻപ് കാരണങ്ങൾ വളരെ കൃത്യമായി അറിഞ്ഞിരിക്കണം. പല കാരണങ്ങൾ കൊണ്ടും നഖങ്ങളിൽ ഇൻഫെക്ഷൻ ഉണ്ടാവാം. ഈ അണുബാധക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാർഗ്ഗങ്ങൾ തേടണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കാരണം ഇൻഫെക്ഷന്റെ യഥാർത്ഥ കാരണം അറിഞ്ഞാൽ അത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യമുള്ള നഖത്തിനും സഹായിക്കുന്നു.നഖത്തിൽ അണുബാധ ഉണ്ടായാൽ ഇത് മറ്റ് നഖങ്ങളിലേക്ക് പകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.പല വിധത്തിൽ നഖത്തിലുണ്ടാവുന്ന ഇൻഫെക്ഷന് പരിഹാരം നൽകുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ ഉണ്ട്. അത് എന്താണെന്ന് നോക്കാം.സാധാരണ സൂക്ഷ്മ ജീവികളെപ്പോലെ ഫംഗസ് നമ്മുടെ ശരീരത്തിൽ തന്നെ ഉള്ളവയാണ്. എന്നാൽ ഇവയുടെ വളർച്ച കൂടുമ്പോഴാണ് പലപ്പോഴും ഇത് പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. നഖങ്ങൾക്ക് മുകളിലോ അടിയിലോ ആയിട്ടാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. അമിതമായി ഇത്തരം ഫംഗസ് ബാധകൾ ഏൽക്കുമ്പോൾ അത് നഖങ്ങളെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നു.
നിങ്ങളിൽ നഖങ്ങൾക്ക് ഫംഗസ് ബാധ ഏറ്റിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിനുള്ള ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങൾ നോക്കി മനസ്സിലാക്കി അതിനുള്ള ചികിത്സയാണ് നടത്തേണ്ടത്. എന്നാൽ മാത്രമേ അത് ആരോഗ്യമുള്ള നഖം ലഭിക്കുന്നതിന് സഹായിക്കുകയുള്ളൂ. ഇത്തരത്തിൽ ആരോഗ്യത്തിനും നഖത്തിന്റെ സൗന്ദര്യത്തിനും വില്ലനാവുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.