Sections

പ്രോഫിറ്റ് ടസ്‌കർ അവാർഡ്‌സ് 2026: മുത്തൂറ്റ് എംക്രെഡിന് മൂന്ന് പുരസ്‌കാരങ്ങൾ

Wednesday, Jun 10, 2026
Reported By Admin
Muthoot MCred Leaders Honoured at Profit Tuskers 2026

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ്സ് പുരസ്കാരങ്ങളിലൊന്നായ പ്രോഫിറ്റ് ടസ്കർ ഇന്ത്യ അവാർഡ്സ് 2026-ൽ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിലെ (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് അംഗീകാരം. മികച്ച ബിസിനസ്സ് പ്രകടനം കാഴ്ചവെക്കുന്നതിലും, ഉപഭോക്താക്കൾക്കും സ്ഥാപനത്തിനും മികച്ച മൂല്യം സൃഷ്ടിക്കുന്നതിലും വഹിച്ച നേതൃത്വപാടവമാണ് പുരസ്കാരത്തിന് അർഹരാക്കിയത്.

സ്ഥാപനത്തിന്റെ മൈക്രോഫിനാൻസ് വിഭാഗം സിഇഒ സെബി ചെറിയാൻ, അഡ്മിൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് ബിപിൻ പി.എസ്, അഫിനിറ്റി മാർക്കറ്റിംഗ് എവിപി സ്വപ്ന വി.യു എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പ്രോഫിറ്റ് ടസ്കർ ബിസിനസ് സമ്മിറ്റിൽ സംസ്ഥാന ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അവാർഡുകൾ വിതരണം ചെയ്തു. വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തുടനീളമുള്ള സാധാരണക്കാരായ ഉപഭോക്താക്കൾക്ക് സ്വർണ്ണപ്പണയ വായ്പകൾ നൽകുന്നതിൽ മുൻപന്തിയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡിന് രാജ്യത്തുടനീളം 995-ലധികം ശാഖകളും 6,000-ത്തിലധികം ജീവനക്കാരുമാണ് ഉള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.