Sections

വേൾഡ് ഡ്വാർഫ് ഗെയിംസ് 2023-ൽ പങ്കെടുക്കുന്ന സിനിമോൾക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാൻസ്

Thursday, Jul 20, 2023
Reported By Admin
Muthoot

കൊച്ചി:   അഭിമാനകരമായ വേൾഡ് ഡ്വാർഫ്  ഗെയിംസ് 2023-ൽ പങ്കെടുക്കുന്നതിനൊരുങ്ങുന്ന സിനിമോൾ കെ സെബാസ്റ്റ്യന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാൻസ് പിന്തുണ നൽകും.  ജർമനിയിലെ കോളോണിലുള്ള  ഡോയ്ഷ് സ്‌പോർതോസ്‌കൂളിൽ ജൂലൈ 28 മുതൽ ആഗസ്റ്റ് 5 വരെയാണ് മൽസരങ്ങൾ നടക്കുന്നത്. ഇവിടെ ബ്രെസ്‌ററ്‌സ്‌ട്രോക്, ഫ്രീസ്‌റ്റൈൽ നീന്തൽ ഇനങ്ങൾക്ക് ഒപ്പം ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ബോസിയ തുടങ്ങിയവയിലാണ് സിനിമോൾ മൽസരിക്കുക.

ലോകോത്തര നിലവാരത്തിലുള്ള ഡ്വാർഫ് കായികതാരമായ സിനിമോളെ ആദരിക്കുന്നതിനായി മുത്തൂറ്റ് ഫിനാൻസ് എറണാകുളം പ്രസ് ക്ലബ്ബിൽ ഒരു ചടങ്ങു സംഘടിപ്പിച്ചു

ഈ നീക്കങ്ങളുടെ ഭാഗമായി സിനിമോളുടെ എല്ലാ യാത്രാ ചെലവുകളും മുത്തൂറ്റ് ഫിനാൻസ് വഹിക്കുന്നതായിരിക്കും. 

കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച് എല്ലാ പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടും കായിക രംഗത്തെ കുറിച്ച് അതീവ താൽപര്യമുളളതും വലിയ സ്വപ്നങ്ങൾ കാണുന്ന വ്യക്തിയായിരുന്നു സിനിമോൾ.  വിവിധ ദേശീയ മൽസരങ്ങളിൽ സിനിമോൾ പങ്കെടുത്തിട്ടുണ്ട്. 2022-ലെ ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി.


ബാബു ജോൺ മലയിൽ - ഡെപ്യൂട്ടി ജനറൽ മാനേജർ, മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഫാ. സോളമൻ - ദർശന സൊസൈറ്റി ഫോർ ഡിസേബിൾഡ്,  സിനിമോൾ കെ സെബാസ്റ്റ്യൻ - കായികതാരം, ജോർജ്ജ് എം ജോർജ്ജ് - ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ മുത്തൂറ്റ് ഫിനാൻസ്‌

8-ാംമത് വേൾഡ് ഡ്വാർഫ് ഗെയിംസ് ലോകമെമ്പാടുമുള്ള ഡ്വാർഫ് കായികതാരങ്ങളെ അവരുടെ അസാമാന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള കായിക വേദിയാണ്.

സമീപകാലത്ത് രാജ്യത്തിൻറെ സാമൂഹ്യ, സാമ്പത്തിക പുരോഗതിയുമായി ബന്ധപ്പെട്ട് ഒരു നിർണായക ഘടകമായി കായിക രംഗം ഉയർന്നിട്ടുണ്ടെന്ന് സിനിമോളുടെ മുന്നേറ്റത്തേയും പ്രതിബദ്ധതയേയും കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് പറഞ്ഞു.

തൻറെ ഏറ്റവും മികച്ച കഴിവുകൾ പുറത്തെടുക്കാനും ഇന്ത്യയ്ക്ക് നേട്ടം കൊണ്ടുവരാനും താൻ പ്രതിജ്ഞാബദ്ധയാണ്.  തൻറെ കഴിവുകളിൽ വിശ്വസിച്ച് പിന്തുണ നൽകുന്ന മുത്തൂറ്റ് ഫിനാൻസിനോട് തൻറെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു.  അവരുടെ ഇടപെടലുകൾ തൻറെ യാത്രയിൽ ഏറെ നിർണായക പിന്തുണയാണ് നൽകുന്നതെന്ന് സിനിമോൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.