Sections

ഐസിഐസിഐ പ്രുഡൻഷ്യലിൻറെ അറ്റാദായത്തിൽ 32.7 ശതമാനം വർധനവ്

Wednesday, Jul 19, 2023
Reported By Admin
ICICI

ആദ്യ ത്രൈമാസത്തിൽ 2.07 ബില്യൺ രൂപയുടെ അറ്റാദായം കൈവരിച്ചു


കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 2.07 ബില്യൺ രൂപയുടെ അറ്റാദായം കൈവരിച്ചു. 32.7 ശതമാനം വർധനവാണിതു കാണിക്കുന്നത്. പുതിയ ബിസിനസ് മൂല്യം 30 ശതമാനം മാർജിനോടെ 4.38 ബില്യൺ രൂപയിലും എത്തിയിട്ടുണ്ട്. പുതിയ ബിസിനസിലൂടെയുള്ള പരിരക്ഷ 8.8 ശതമാനം വർധിച്ച് 2,403.04 ബില്യൺ രൂപയിലും എത്തിയതായി ആദ്യ ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

വൈവിധ്യമാർന്ന വിതരണ ശൃംഖലയാണ് കമ്പനിക്ക് കൂടുതൽ വിപുലമായി സേവനം എത്തിക്കുന്ന കാര്യത്തിൽ സഹായകമായത്. കമ്പനിയുടെ മികച്ച റിസ്ക് മാനേജുമെൻറ് സംവിധാനം വഴി തുടക്കം മുതൽ പൂജ്യം നിഷ്ക്രിയ ആസ്തികൾ എന്ന റെക്കോർഡ് നില കൈവരിക്കുന്നതിനും വഴിയൊരുക്കി. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസം പ്രദാനം ചെയ്യുന്ന സാക്ഷ്യപത്രം കൂടിയാണ് ഈ നേട്ടം.

ഉപഭോക്താക്കൾക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനുപ് ബഗ്ചി പറഞ്ഞു. ഉപഭോക്താക്കൾ ഏൽപിക്കുന്ന ജീവിത സമ്പാദ്യത്തിൻറെ സംരക്ഷകരും ചുമതലക്കാരുമാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.