- Trending Now:
ചെന്നൈ: ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഹാറ്റ്സൺ ബാഡ്മിന്റൺ സെന്റർ, അത്ലറ്റുകളുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ലോകപ്രശസ്ത പരിശീലകൻ ദാതുക് മിസ്ബുൻ സിദേക്കിനെ നിയമിച്ചു. ലീ ചോങ് വീ ഉൾപ്പെടെ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ മൂന്ന് മുൻ താരങ്ങളുടെ പരിശീലകനായിരുന്ന അദ്ദേഹം, ഹാറ്റ്സണിലെ കളിക്കാരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി സജ്ജരാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലന മൊഡ്യൂളുകൾക്ക് നേതൃത്വം നൽകും. ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്തി തന്റെ നാലാമത്തെ ലോക ഒന്നാം നമ്പർ താരത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.
യുവ അത്ലറ്റുകൾക്ക് ലോകോത്തര സൗകര്യങ്ങളും വിദഗ്ധ പരിശീലനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനമെന്ന് ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് ചെയർമാൻ ആർ.ജി. ചന്ദ്രമോഗൻ വ്യക്തമാക്കി. ഒഡീഷ മാസ്റ്റേഴ്സ് ചാമ്പ്യൻ എസ്. റിത്വിക് സഞ്ജീവി ഉൾപ്പെടെയുള്ള മുന്നൂറോളം താരങ്ങൾക്ക് ഈ നീക്കം വലിയ നേട്ടമാകും. എട്ട് അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ടുകൾ, അത്യാധുനിക ജിംനേഷ്യം, നീന്തൽക്കുളം തുടങ്ങിയ മികച്ച സൗകര്യങ്ങളുള്ള അക്കാദമിയിൽ സിദേക്കിന്റെ വരവ് ഇന്ത്യൻ ഷട്ടിൽ താരങ്ങൾക്ക് പുതിയ കരുത്താകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.