Sections

ചെല്ലാനം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാൻസ്

Wednesday, Jun 25, 2025
Reported By Admin
Muthoot Finance Distributes Food Kits to 220 Students in Chellanam Under CSR Initiative

കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ ചെറിയകടവ് സെന്റ് ജോസഫ് എൽ.പി സ്കൂളിലെയും, കണ്ണമാലി സെന്റ് ആന്റണി എൽ.പി.എസിലെയും വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് ഫിനാൻസ്, ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കടൽക്ഷോഭം മൂലം ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത കുടുംബങ്ങളിലെ 220 വിദ്യാർത്ഥികൾക്കായാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്. ദുരന്ത നിവാരണ പദ്ധതിയുടെ കീഴിലുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) സംരംഭത്തിന്റെ ഭാഗമായാണ് കമ്പനി ഈ പദ്ധതി നടപ്പിലാക്കിയത്.

മുത്തൂറ്റ് ഫിനാൻസ് എറണാകുളം റീജിയണൽ മാനേജർ കെ.എസ്. വിനോദ് കുമാർ, സി.എസ്.ആർ അസിസ്റ്റന്റ് മാനേജർ ജാൻസൺ വർഗീസ്, കുമ്പളങ്ങി ബ്രാഞ്ച് മാനേജർ മാത്യു മത്തായി, തോപ്പുംപടി ബ്രാഞ്ച് മാനേജർ ധന്യ അനിൽ കുമാർ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കണ്ടന്റ് മാനേജർ പി.പത്മകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.

മരിയ ഗൊരേറ്റി - ഹെഡ്മിസ്ട്രസ്, ചെറിയകടവ് സെന്റ് ജോസഫ് എൽ.പി സ്കൂൾ, ബ്രിജിറ്റ് മേരി - ഹെഡ്മിസ്ട്രസ്, കണ്ണമാലി സെന്റ് ആന്റണി എൽ.പി. സ്കൂൾ, ജോർജ് ജിനീഷ് - അദ്ധ്യാപകൻ, സെയിന്റ് മേരീസ് എൽ പി സ്കൂൾ ചെല്ലാനം തുടങ്ങിയർ സന്നിഹിതരായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.