Sections

മുത്തൂറ്റ് ഗോൾഡ് പോയിന്റ്  പുതിയ ലോഞ്ചുമായി പാലക്കാട്ട് ചുവടുറപ്പിക്കുന്നു

Friday, Sep 26, 2025
Reported By Admin
Muthoot Exim Opens Gold Point Center in Palakkad

കേരളം: 138 വർഷം പഴക്കമുള്ള ബിസിനസ് സമുച്ചയമായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പ്രെഷ്യസ് മെറ്റല് വിഭാഗമായ മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡ് (മുത്തൂറ്റ് ബ്ലൂ എന്നും അറിയപ്പെടുന്നു) , അവരുടെ ഏറ്റവും പുതിയ ഗോൾഡ് പോയിന്റ് സെന്റർ പാലക്കാട്ട് ഗംഭീരമായി ഉദ്ഘാടനം ചെയ്തതായി അഭിമാനപൂര്വ്വം പ്രഖ്യാപിച്ചു. പുതിയ മുത്തൂറ്റ് ഗോൾഡ് പോയിന്റ് ഷോപ്പ് നമ്പർ 23/1395, ഗ്രൗണ്ട് ഫ്ലോർ, റോബിൻസൺ റോഡ്, ജില്ലാ ആശുപത്രിക്ക് സമീപം, മുനിസിപ്പൽ കോംപ്ലക്സിന് എതിർവശത്ത്, ശാന്തി നഗർ, സുൽത്താൻപേട്ട്, പാലക്കാട്, കേരളം - 678001 എന്ന വിലാസത്തിൽ ആണ് പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ 65-ാമത്തെ സെന്ററും കേരളത്തിലെ അഞ്ചാമത്തെ ശാഖയുമാണിത്.

കേരളത്തിലെ പാലക്കാട്ടുള്ള ഈ ഗോൾഡ് പോയിന്റ് സെന്റർ തുറക്കുന്നത് തദ്ദേശവാസികളുടെ സാമ്പത്തിക ജീവിതത്തിലേക്ക് മാറ്റത്തിന്റെ ഒരു തരംഗം തന്നെ കൊണ്ടുവരുന്നതാണ് . ഇത് ഈ വിശ്വസനീയവും സുതാര്യവുമായ കേന്ദ്രത്തിലൂടെ അവരുടെ സ്വർണ്ണ ആസ്തികൾ ലിക്വിഡേറ്റ് ചെയ്യാനും സാമ്പത്തിക സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കാനും അവരെ അനുവദിക്കും. സുതാര്യതയോടും ഉപഭോക്തൃ വിശ്വാസത്തോടും ഉള്ള പ്രതിബദ്ധതയ്ക്ക് മുത്തൂറ്റ് എക്സിമിന്റെ ഗോൾഡ് പോയിന്റ് സെന്ററുകൾ പേരുകേട്ടതാണ്. ഈ കേന്ദ്രങ്ങളിൽ, ഉപഭോക്താക്കൾക്ക് ന്യായവും കൃത്യവുമായ മൂല്യനിർണ്ണയങ്ങൾ ലഭിക്കുമെന്ന ഉറപ്പോടെ അവരുടെ പഴയതും ഉപയോഗിച്ചതുമായ സ്വർണ്ണ ഇനങ്ങൾ ഇവിടെ വിൽക്കാൻ കഴിയും. മുഴുവൻ പ്രക്രിയയും സുതാര്യമായി നടത്തുന്നതിനാല് ഉപഭോക്താക്കൾക്ക് മൂല്യനിർണ്ണയം നേരിട്ട് കാണാൻ അനുവദിക്കുന്നു. 10,000 രൂപ വരെ മൂല്യമുള്ള സ്വർണ്ണത്തിന് വില ഉടന് തന്നെ പണമായി നല്കും. ഉയർന്ന തുകകൾ IMPS, NEFT അല്ലെങ്കിൽ RTGS വഴിയായിരിക്കും കൈമാറുന്നത്, ഇത് അനായാസവും വിശ്വസനീയവുമായ ഇടപാട് അനുഭവം ഉറപ്പാക്കുന്നു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്സിമിന്റെ മാനേജിംഗ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് ഇപ്രകാരം കൂട്ടിച്ചേർത്തു, ''പാലക്കാട്ട് മുത്തൂറ്റ് ഗോൾഡ് പോയിന്റ് ആരംഭിച്ചത് കേരളത്തിലുടനീളമുള്ള ഞങ്ങളുടെ വിപുലീകരണ യാത്രയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്. ഈ പുതിയ ശാഖയിലൂടെ, ഞങ്ങളുടെ വിശ്വസ്തമായ സ്വർണ്ണ പുനരുപയോഗ സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകുന്നു, അവർക്ക് സുതാര്യവും ശാസ്ത്രീയവും ഗുണകരവുമായ ഒരു പ്രക്രിയയിലേക്ക് പ്രവേശനം ലഭിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. സുസ്ഥിര വളർച്ച കൈവരിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന കരുത്തുറ്റ ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ കഴ്ചപ്പാട്.''

Muthoot Exim inaugurates new Gold Point Center in Palakkad, Kerala

മുത്തൂറ്റ് എക്സിമിന്റെ സിഇഒ ശ്രീ. കെയുർ ഷാ പറഞ്ഞു, ' മുത്തൂറ്റ് എക്സിമില് ഞങ്ങളുടെ ശ്രദ്ധ എപ്പോഴും വിശ്വാസത്തിലും സുതാര്യതയിലും അധിഷ്ഠിതമായ കസ്റ്റമര്-ഫസ്റ്റ് പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിലാണ്. പാലക്കാട്ടെ മുത്തൂറ്റ് ഗോൾഡ് പോയിന്റിന്റെ സമാരംഭം ആളുകൾക്ക് ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും അവരുടെ സ്വർണ്ണം പുനരുപയോഗം ചെയ്യുന്നതിനുള്ള വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ചൂണ്ടികാട്ടുന്നു.''

മുത്തൂറ്റ് എക്സിം പ്രൈവറ്റ് ലിമിറ്റഡ് (MEPL) പ്രെഷ്യസ് മെറ്റല് വിപണിയിലെ നവീകരണത്തിൽ മുൻപന്തിയില നില്ക്കുന്നു. ഇന്ത്യയിൽ ഒരു സ്വർണ്ണ പുനരുപയോഗ കേന്ദ്രം ആരംഭിച്ച സംഘടിത മേഖലയിലെ ആദ്യ സ്ഥാപനം എന്ന നിലയിൽ, MEPL വ്യവസായത്തിൽ തുടർച്ചയായി മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2015 ൽ കോയമ്പത്തൂരിൽ ആദ്യത്തെ ഗോൾഡ് പോയിന്റ് സെന്റർ ആരംഭിച്ചതിനുശേഷം, കമ്പനി മുംബൈ, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹുബ്ബള്ളി, നാപൂർ, ബരാസത്, തിരുനെൽവേലി, ഗുണ്ടൂർ, വാറങ്കൽ, ദാവൻഗെരെ, ഭുവനേശ്വർ, കലബുറഗി, തൃശൂർ, ലഖ്നൗ, പഞ്ചാബ്, വെല്ലൂർ, ഫരീദാബാദ്, താംബരം, ഇപ്പോൾ കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കുകയും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ സ്ഥിരമായി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.