Sections

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങള്‍

Thursday, Oct 20, 2022
Reported By MANU KILIMANOOR

വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

രജിസ്റ്റര്‍ ചെയ്ത എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (MSME) മൂന്ന് വര്‍ഷത്തേക്ക് എല്ലാത്തരം നികുതി ഇതര ആനുകൂല്യങ്ങളും നല്‍കാന്‍ കേന്ദ്ര സര്‍കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.ഈ സൗകര്യം നേരത്തെ ഒരു വര്‍ഷമായിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ കാംപയിന് കീഴില്‍ എംഎസ്എംഇ മേഖലയുമായി ചര്‍ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.സര്‍കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് നികുതി ഇതര ആനുകൂല്യങ്ങള്‍.നികുതിയേതര വിഭാഗത്തില്‍ എല്ലാ സര്‍കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ഉള്‍പെടുന്നു. എംഎസ്എംഇ പങ്കാളികളുമായുള്ള കൃത്യമായ ചര്‍ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ അനുസരിച്ചുള്ള മാറ്റങ്ങളാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തിന് പകരം മൂന്ന് വര്‍ഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍കാരിനു കീഴിലുള്ള എംഎസ്എംഇ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്', മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

ഇതുവരെ ഒരു വര്‍ഷത്തേക്കായിരുന്നു ഈ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്.പുതിയ വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് നികുതി ഇതര ആനുകൂല്യങ്ങള്‍.മൈക്രോ എന്റര്‍പ്രൈസ്, ചെറുകിട സംരംഭം, ഇടത്തരം ബിസിനസ് സംരംഭം എന്നിവയെ തരംതിരിക്കുന്നത് എങ്ങനെയാണെന്നും മന്ത്രാലയം വിശദീകരിച്ചു.

''എംഎസ്എംഇ പങ്കാളികളുമായുള്ള കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ അനുസരിച്ചുള്ള മാറ്റങ്ങളാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തിന് പകരം മൂന്ന് വര്‍ഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എംഎസ്എംഇ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്,' മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.