Sections

ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 3 കോടിയിലധികം എംഎസ്എംഇ യൂണിറ്റുകളുമായി എംഎസ്എംഇ മേഖല 15 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ട്ടിച്ചു: ശ്രീ നാരായൺ റാണെ

Saturday, Nov 11, 2023
Reported By Admin
MSME

15 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് എംഎസ്എംഇ മേഖല സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നാരായൺ റാണെ അടുത്തിടെ സാമൂഹിക മാധ്യമമായ എക്സ്-ൽ ഈ ശ്രദ്ധേയമായ നേട്ടം പ്രഖ്യാപിച്ചു.

ഉദ്യം അസിസ്റ്റ് പോർട്ടലിൽ രജിസ്റ്റര് ചെയ്ത 99 ലക്ഷം അനൗപചാരിക എംഎസ്എംഇ യൂണിറ്റുകൾ ഉൾപ്പടെ ഉദ്യം പോർട്ടലിൽ 3 കോടിയിലധികം എംഎസ്എംഇ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തതിലൂടെ ഈ നേട്ടം സുഗമമാക്കുന്നതിൽ ഉദ്യം പോർട്ടലിന്റെ പ്രധാന പങ്ക് റാണെ എടുത്തുപറഞ്ഞു. രജിസ്റ്റർ ചെയ്ത ഈ മൂന്ന് കോടി എംഎസ്എംഇകളിൽ 41 ലക്ഷത്തിലധികം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എംഎസ്എംഇകളാണ്.

എംഎസ്എംഇ മേഖലയിൽ വനിതാ തൊഴിലാളികളുടെ ഗണ്യമായ സംഭാവനയെക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു. സൃഷ്ടിക്കപ്പെട്ട 15 കോടി തൊഴിലവസരങ്ങളിൽ, 3.4 കോടിയും സ്ത്രീകളാണ് കരസ്ഥമാക്കിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎസ്എംഇ മേഖലയിലൂടെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.