- Trending Now:
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇത്തവണ വളരെ കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളിംഗും, ഡാറ്റയും ലഭ്യമാക്കുന്ന വാർഷിക പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 1,799 രൂപയാണ് റീചാർജ് തുക. ഇവയുടെ സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം.
എയർടെൽ റീചാർജിന് ചെലവേറും... Read More
എയർടെലിന്റെ 1,799 രൂപയുടെ പ്രീപെയ്ഡ് റീചാർജിന്റെ വാലിഡിറ്റി ഒരു വർഷമാണ്. 1,799 രൂപയുടെ റീചാർജ് ചെയ്യുമ്പോൾ 365 ദിവസത്തേക്കാണ് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കുക. ഇവയിൽ എസ്ഡി കോളുകളും റോമിംഗും ഉൾപ്പെടുന്നുണ്ട്.24 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സൈക്കിൾ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. കൂടാതെ, സൗജന്യ ഹെലോ സൗകര്യം, വിങ്ക് സംഗീതം, 3,600 എസ്എംഎസ് എന്നിവയാണ് ഈ വാർഷിക പ്ലാനിൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.