Sections

ഹരിത കർമ സേനക്കുള്ള ഇലക്ട്രിക് വാഹനങ്ങൾ കൈമാറി മന്ത്രി രാജേഷ്

Wednesday, Apr 19, 2023
Reported By admin
minister

ഇതൊഴിവാക്കാൻ ഈ വർഷത്തോടെ ഇലക്ട്രിക് വാഹനങ്ങളെത്തിക്കും


2024ഓടെ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യസംസ്‌കരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന മനോഭാവത്തിൽ ജനങ്ങൾ മാറ്റം വരുത്തണം. ഇതിനായി ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്തണം. ബോധവത്കരണത്തിനൊപ്പം നിയമലംഘകർക്കെതിരെ മുഖം നോക്കാതെയുള്ള കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും തയ്യാറാകണം.

അങ്ങനെ വന്നാൽ ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ശുചിത്വകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കേരളത്തിന്റെ പോരാളികളാണ് ഹരിത കർമ സേനയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കർമ സേനക്കുള്ള ഇലക്ട്രിക് വാഹനങ്ങൾ കൈമാറിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇലകമൺ, മാറനല്ലൂർ, ഒറ്റൂർ, നഗരൂർ, പനവൂർ, ചെങ്കൽ, മടവൂർ, കുറ്റിച്ചൽ, കരവാരം, മലയിൻകീഴ്, കാഞ്ഞിരംകുളം, പുല്ലംപാറ, നാവായിക്കുളം, പോത്തൻകോട്, വാമനാപുരം, കടക്കാവൂർ ഗ്രാമപഞ്ചായത്തുകൾക്കും വർക്കല നഗരസഭക്കുമാണ് ഇലക്ട്രിക് വാഹനങ്ങൾ കൈമാറിയത്.

മാലിന്യസംസ്‌കരണരംഗത്ത് വാതിൽപ്പടി സേവനം 100 ശതമാനം കവറേജ് കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കർമ സേനക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകിയത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം കൃത്യമായി തരംതിരിക്കുന്നതിനായി എം.സി.എഫുകളിലേക്ക് എത്തിക്കുന്നതിനാകും ഈ വാഹനം പ്രധാനമായും ഉപയോഗിക്കുക. ഇതോടെ ജില്ലയിലെ 52 തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേനകൾക്ക് ഇലക്ട്രിക് വാഹനമായി. മറ്റിടങ്ങളിൽ വാടകക്കെടുത്ത വാഹനങ്ങളാണ് ഓടുന്നത്. ഇതൊഴിവാക്കാൻ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ വർഷത്തോടെ ഇലക്ട്രിക് വാഹനങ്ങളെത്തിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഹരിത കർമ സേനാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

പിയാജിയോയുടെ ഇലക്ട്രിക് എഫ്എക്സ് മാക്സ് എന്ന വാഹനങ്ങളാണ് ഹരിതകർമ സേനക്ക് കൈമാറിയത്. ഒറ്റച്ചാർജിൽ 130 കിലോമീറ്റർ ദൂരം ഓടാൻ കഴിയും. 12 കുതിരശേഷിയുള്ള മോട്ടോറിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 573 കിലോ ഭാരം വഹിക്കാനുമാകും. എട്ട് കിലോവാട്ട് ബാറ്ററി ചാർജ് ചെയ്യാൻ നാല് മണിക്കൂർ സമയം വേണം. മൂന്ന് വർഷത്തേക്കുള്ള സർവീസും കമ്പനി നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.