Sections

ഏലൂരിലെ ഡിഎച്ച്എൽ ലോജിസ്റ്റിക് മന്ത്രി പി.രാജീവ് സന്ദർശിച്ചു

Monday, Jun 12, 2023
Reported By Admin
DHL

സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് മന്ത്രി


ഏലൂരിൽ പുതിയതായി പ്രവർത്തനമാരംഭിച്ച ഡിഎച്ച്എൽ ലോജിസ്റ്റിക് മന്ത്രി പി.രാജീവ് സന്ദർശിച്ചു. ഡിഎച്ച്എൽ ലോകത്തിലെ തന്നെ മികച്ച ലോജിസ്റ്റിക് സ്ഥാപനമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഇവിടെ മുൻപ് പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചതിനെക്കുറിച്ച് ഉടമകളുമായി സംസാരിച്ചിരുന്നു. ചെലവ് കൂടുതലായതുകൊണ്ടാണ് പ്രവർത്തനം നിർത്തിയതെന്നാണ് അവർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഡി എച്ച് എൽ ക്ലസ്റ്റർ മാനേജർ ബാല ശരവണൻ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മന്ത്രിയോട് വിശദീകരിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണയിൽ കൂടുതൽ ആത്മവിശ്വാസം ലഭിച്ചതായി ബാല ശരവണൻ പറഞ്ഞു. 55,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.കൂടാതെ 27,000 അടി പാർക്കിംഗ് ഏരിയയും ഇവിടെയുണ്ട്.

സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ ചാമ്പ തൈ നട്ടതിനുശേഷമാണ് മന്ത്രി മടങ്ങിയത്.

ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, ഡി എച്ച് എൽ സീനിയർ മാനേജർ സി. ശ്രീമുകുന്ദൻ, വെയർ ഹൗസ് മാനേജർ എസ്. രഘുനാഥൻ, സെക്യൂരിറ്റി ചീഫ് എ. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.