Sections

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ

Wednesday, Apr 26, 2023
Reported By Admin
Job Fair

മിനി ജോബ് ഫെയർ


കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 28, 29 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

സെക്രട്ടറി, സൈറ്റ് സൂപ്പർവൈസർ, എക്സിക്യൂട്ടീവ്- പ്രൊജക്റ്റ് മോണിറ്ററിങ് ആന്റ് കൺട്രോൾ, ത്രീഡി ഡിസൈനേഴ്സ്, ത്രീഡി വിഷ്വലൈസർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊജക്ട് കോ ഓർഡിനേറ്റർ, ടെക്നിഷ്യൻ ഫിറ്റർ, ക്ലർക്ക്, സ്റ്റോർ കീപ്പർ, പർച്ചെയ്സിങ് സ്റ്റാഫ്, സീനിയർ ഏജൻസി മാനേജർ, ഡവലപ്മെന്റ് മാനേജർ, സെയിൽസ് ഓഫീസർ, കാർപെന്റർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യത:-ഡിഗ്രി/പി ജി, ബി ടെക്/ഡിപ്ലോമ മെക്കാനിക്കൽ/സിവിൽ, എം ബി എ, എം കോം, ബി കോം, ഐ ടി ഐ ഫിറ്റർ/ കാർപെന്ററി.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.