Sections

കൊല്ലം തൃശ്ശൂർ ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി തൊഴിൽ മേളകൾ

Friday, Jul 18, 2025
Reported By Admin
Job Fairs and Interviews in Kerala on July 19 & 22

ജോബ് ഫെയർ 19ന്

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 19 ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിക്കും. എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്: https://lnk.ink/ASAP_CSP_Kulakkada_JobFair_2025 ഫോൺ: 9495999672,9496232583.

അഭിമുഖം 22ന്

കൊല്ലം: ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 22ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ അന്നേദിവസം രാവിലെ 10ന് ആധാർ കാർഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോൺ: 8281359930, 8304852968, 7012853504.

ജോബ് ഫെയർ 19ന്

തൃശ്ശൂർ: കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ എം.ബി.എ/ പി.ജി/ ബി.ടെക്/ ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക്- https://docs.google.com/forms/d/e/1FAIpQLSeiLrk_QTck5vip3NeJ7sonHZ-Jlo5jBJBAcyg0xDEKJHY01w/viewform?usp=header ഫോൺ- 9495999675.

തൊഴിൽമേള

തൃശ്ശൂർ: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മൂന്ന് പ്രമുഖ കമ്പനികളിലെ 100-ൽ അധികം ഒഴിവുകളിലേക്കായി ജൂലൈ 19ന് രാവിലെ 10-ന് തൊഴിൽ മേള നടത്തുന്നു. കളക്ടറേറ്റ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ ഫീസ് ഒടുക്കി സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2563451/2560413, 8138908657.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.