Sections

തൊഴിൽ മേള: അഭിമുഖം നവംബർ 20ന്

Tuesday, Nov 18, 2025
Reported By Admin
Malappuram Job Fair on Nov 20: 250+ Vacancies Announced

മലപ്പുറം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഇന്റർവ്യൂ നവംബർ 20ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ചെന്നൈയിലെ 'സ്വർണ ലത മദേർസൺ' എന്ന സ്ഥാപനത്തിലേക്ക് 170 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നുമാസത്തെ ട്രെയിനിങിന് ശേഷം നിയമനം നൽകും. ഒഴിവ് വിവരങ്ങൾ: തസ്തിക - ഓട്ടോമോട്ടീവ് ബോഡി പെയ്ന്റിങ് അസിസ്റ്റന്റ് - 20, സി.എൻ.സി ഓപറേറ്റർ മെഷീൻ ടെക്നീഷ്യൻ-30, ഓട്ടോമോട്ടീവ് വെൽഡിംഗ് മെഷീൻ അസിസ്റ്റന്റ്- 25, ഓട്ടോമോട്ടീവ് പ്ലാസ്റ്റിക് മോൾഡിംഗ് ടെക്നീഷ്യൻ - 25, ഓട്ടോമോട്ടീവ് അസംബ്ലി ഓപറേറ്റർ-25, ഫിറ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അസംബ്ലി-25, സ്റ്റിച്ചർ (സാധനങ്ങളും വസ്ത്രങ്ങളും)-20, എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത- പ്ലസ്ടു /ഐ.ടി.ഐ/ഡിപ്ലോമ, (സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം). ജില്ലയിലെ എൻ.ഐ.ഒ.പി എഞ്ചിനീയറിംഗ് സർവീസസ് എൽ.എൽ.പി കമ്പനിയിലേക്ക് 23 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവ് വിവരങ്ങൾ: തസ്തിക- സൈറ്റ് എഞ്ചിനീയർ 3 ഒഴിവുകൾ, ഡിസൈനർ/ഡ്രാഫ്റ്റർ 2 ഒഴിവുകൾ (ഈ ഒഴിവിലേക്ക് ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാവുന്നതാണ്.), ഫാബ്രിക്കേറ്റർ - അഞ്ച് ഒഴിവുകൾ, വെൽഡർ - അഞ്ച് ഒഴിവുകൾ, സ്കഫോൾഡർ -അഞ്ച് ഒഴിവുകൾ, കാർപെന്റർ മൂന്ന് ഒഴിവുകൾ. മേൽപറഞ്ഞ തസ്തികകളിലേക്ക് ബി.ടെക്/ബി.ഇ/ഡിപ്ലോമ, ഫ്രഷേഴ്സിനും അപേക്ഷിക്കാം. ഓട്ടോകാഡ്, സ്കെച്ച്അപ്പ്, ലൂമിയോൺ (ചില തസ്തികകൾക്ക് ഒരു വർഷത്തെ പരിചയം അഭികാമ്യം) തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

ജില്ലയിൽ പ്രവർത്തിക്കുന്ന 'ഫാർമോസ്ഫിയർ' എന്ന മരുന്ന് നിർമാണ കമ്പനിയിലേക്ക് ആറ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവ് വിവരങ്ങൾ: തസ്തിക-, സെയിൽസ് സ്റ്റാഫ് - മൂന്ന് ഒഴിവുകൾ, മാനേജർ/ഓഫീസ് അഡ്മിൻ- ഒരു ഒഴിവ്, ഡിജിറ്റൽ മാർക്കറ്റർ-രണ്ട് ഒഴിവുകൾ. ഈ തസ്തികകളിലേക്ക് പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന വൈറ്റ്ഫോക്സ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ കമ്പനിയിലേക്ക് 27 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെലി കോളർ - 17 ഒഴിവുകൾ, സൈറ്റ് എഞ്ചിനീയർ -ഏഴ് ഒഴിവുകൾ, അക്കൗണ്ടന്റ് മൂന്ന് ഒഴിവുകൾ. മേൽപറഞ്ഞ തസ്തികകളിലേക്ക് ഡിഗ്രി, ഐ.ടി.ഐ, ബി.ടെക്, സിവിൽ ഡിപ്ലോമ (ഫ്രഷേഴ്സ്) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി 300/ രൂപയടച്ച് രജിസ്ട്രേഷൻ നേടാം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പ്രസ്തുത ദിവസം രാവിലെ പത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തണം.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.