Sections

മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്‌സിഡി വീണ്ടും ഉയർത്തി

Wednesday, Mar 01, 2023
Reported By Admin
Mima Gomathi Gold

കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി


മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. മാർച്ച് 1 മുതൽ 31 വരെ മിൽമ ഗോമതി ഗോൾഡ് കാലിത്തയുടെ 50 കിലോ ചാക്കിന് 300 രൂപയാണ് സബ്സിഡിയായി ലഭിക്കുക. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

നിലവിൽ, മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്ക് ഒന്നിന് 150 രൂപയാണ് സബ്സിഡിയായി ലഭിച്ചിരുന്നത്. മാർച്ച് 1 മുതൽ വിൽക്കുന്ന ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്ക് ഒന്നിന് സബ്സിഡിയായ 300 രൂപ കിഴിച്ച് 1,250 രൂപ നൽകിയാൽ മതി. ഈ സാമ്ബത്തിക വർഷം ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം, കാലിത്തീറ്റ സബ്സിഡിയായി 3 കോടി രൂപ വരെയാണ് മലബാർ മിൽമ ക്ഷീരകർഷകർക്ക് നൽകിയതെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.