Sections

കാലിത്തീറ്റയില്‍ സമ്മാന കൂപ്പണ്‍

Monday, Jul 18, 2022
Reported By MANU KILIMANOOR
Gift Coupon

മില്‍മ ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ കൂപ്പണ്‍ ലഭിക്കും

 

കാലിത്തീറ്റ വില വര്‍ധനയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ ലക്ഷ്യമിട്ട് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ (മില്‍മ) സം ഘടിപ്പിക്കുന്ന മില്‍മ ഗോള്‍ഡ് കാലിത്തീറ്റ സമ്മാന കൂപ്പണ്‍ പദ്ധതിക്ക് തുടക്കമായി. മന്ത്രി ജെ. ചി ഞ്ചുറാണി കൂപ്പണ്‍ പുറത്തിറക്കി.ഒരു ചാക്ക് മില്‍മ ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇതിനു തുല്യമായ മൂല്യത്തിന് മില്‍മയുടെ ധാതുലവണ മിശ്രിതമായ മില്‍മാമിനും മറ്റു പാല്‍ ഉല്പന്നങ്ങള്‍ക്കും ലഭിക്കും.

മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നാളെ മുതല്‍ വില വര്‍ധിക്കുന്നു ... Read More

ജൂലൈ 15 മുതല്‍ പട്ടണക്കാട്, മലമ്പുഴ കാലിത്തീറ്റ ഫാക്ടറികളിലൂടെയാണ് പദ്ധതി നടപ്പാക്കുക. മില്‍മയുടെ പ്രീമിയം കാലി ത്തീറ്റയായ മില്‍മ ഗോള്‍ഡിന്റെ വില്‍പന വര്‍ധനയും ഇതിലൂടെ ലക്ഷ്യമിടുന്നു.മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, എം.ഡി ഡോ. പാട്ടീല്‍ സു യോഗ് സുഭാഷ് റാവു, എറണാകു ളം മേഖല യൂനിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.