- Trending Now:
ആലപ്പുഴ: ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി നവംബർ 24, 25 തീയതികളിൽ ആലപ്പുഴ പുന്നപ്രയിൽ സ്ഥിതിചെയ്യുന്ന മിൽമ സെൻട്രൽ പ്രൊഡക്ട്സ് ഡെയറി പൊതുജന സന്ദർശനത്തിന് തുറന്നു കൊടുക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം.
പൊതുജനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങളും ഡെയറിയിലെ പ്രവർത്തനക്രമങ്ങളും അടുത്തറിയാനുള്ള അപൂർവ്വ അവസരം ഈ ദിവസം ലഭ്യമാകുന്നതാണ്. സന്ദർശകരുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. വിവിധ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഈ ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
ഇന്ത്യയിലെ ധവള വിപ്ലവത്തിന് അടിത്തറയിട്ട ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 നാണ് രാജ്യം ദേശീയ ക്ഷീരദിനം ആചരിക്കുന്നത്. ഈ സന്ദർശന ദിനങ്ങൾ ക്ഷീരമേഖലയെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് മിൽമയുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.