- Trending Now:
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ ഫുഡ് കോർട്ടിൽ താരമായി മില്ലറ്റ് കഫെ. കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് മില്ലറ്റ് കഫെ ഒരുക്കിയിരിക്കുന്നത്.
കാർഷിക വികസന വകുപ്പിന്റെ സഹകരണത്തോടെ ശക്തൻ സ്റ്റാൻഡിനു സമീപം കഫേ മില്ലേനിയം, ദി മില്ലറ്റ് സ്റ്റേഷൻ എന്ന പേരിൽ കഫെ ആറ് മാസമായി പ്രവർത്തിക്കുന്നുണ്ട്.
തിന, ചാമ, കുതിരവാലി, റാഗി തുടങ്ങിയ മില്ലറ്റുകൾ ഉപയോഗിച്ച് വ്യത്യസ്തമാർന്ന നിരവധി വിഭവങ്ങളാണ് കഫേയിൽ ഒരുക്കിയിട്ടുള്ളത്. കാര്യാട്ട് ഡ്രൈ ഫുഡ്സ് കൃഷിക്കൂട്ടമാണ് ഇതിന്റെ നടത്തിപ്പുക്കാർ.
റാഗിയപ്പം, അട, കൊഴുക്കട്ട, ബിരിയാണി, കഞ്ഞി എന്നിവയും കഫെയിൽ ലഭ്യമാണ്. ഓരോ ദിവസവും വ്യത്യസ്തമാർന്ന രുചിക്കൂട്ടുകളാണ് ഒരുക്കുന്നത്.
മലയാളിയുടെ പൊതു ഭക്ഷണരീതിക്ക് ബദലായി ചെറുധാന്യങ്ങളെ ആഹാരരീതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മില്ലറ്റ് കഫെ ഒരുക്കിയിട്ടുള്ളത്. മില്ലറ്റുകൾ കൊണ്ടുള്ള വ്യത്യസ്തമാർന്ന വിഭവങ്ങൾ പരിചയപ്പെടാനും ആസ്വദിക്കാനും സന്ദർശകർ ഏറെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.