Sections

മിയ ബൈ തനിഷ്‌ക് സ്റ്റാർബസ്റ്റ് ശേഖരം അവതരിപ്പിച്ചു

Saturday, Oct 14, 2023
Reported By Admin
Mia by Tanishq

കൊച്ചി: മിയ ബൈ തനിഷ്ക് പ്രപഞ്ചത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ആഭരണ ശേഖരമായ സ്റ്റാർബസ്റ്റ് കളക്ഷൻ വിപണിയിലവതരിപ്പിച്ചു. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവ ദസറയുടെ ഉൽസവഛായ പ്രതിഫലിപ്പിക്കുന്നതിൻറെ ആവേശം ഉൾക്കൊള്ളുന്നതാണ് ഈ ശേഖരം. 2999 രൂപ മുതലാണ് സ്റ്റാർബസ്റ്റ് ശേഖരത്തിലെ ആഭരണങ്ങളുടെ വില ആരംഭിക്കുന്നത്. ഓരോ വനിതയുടേയും വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു എന്ന് ഉറപ്പാക്കുന്നത്ര വൈവിധ്യമാർന്ന ശ്രേണിയാണ് ഈ ശേഖരത്തിലേത്.

ഓരോ സ്ത്രീയും പ്രപഞ്ചത്തിൻറെ ഒരു അംശം തന്നിൽ വഹിക്കുന്നു എന്നതിൻറെ ഓർമപ്പെടുത്തൽ കൂടിയാണ് 14 കാരറ്റ് സ്വർണത്തിൽ കടഞ്ഞെടുത്ത സ്റ്റാർബസ്റ്റ് ശേഖരം. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട ഈ ശേഖരം ജീവിതത്തിൻറെ ഓരോ തലത്തിലേക്കും സങ്കീർണമായ പ്രപഞ്ചത്തെ എത്തിക്കുകയാണ്. ഓരോ ആഭരണവും ഒരു കലാസൃഷ്ടിയാണ്. രാത്രിയിലെ ആകാശത്തിൻറെ ഭംഗി പ്രതിഫലിപ്പിക്കുന്ന, സ്വർഗീയ രൂപങ്ങൾ കൊണ്ട് അലങ്കരിച്ച നീളമേറിയ ലോ നെക്ക്ലൈൻ ചെയിനുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങൾ യഥാർത്ഥ മാസ്റ്റർപീസ് തന്നെയാണ്.

ക്ലാസിക്കുകൾക്ക് സമകാലീക മാറ്റം നൽകിക്കൊണ്ട് കാലാതീതമായ ചാന്ദ് ബാലി ഇയർറിങുകളുടെ ആധുനിക പതിപ്പും സ്റ്റാർബസ്റ്റ് ശേഖരം അവതരിപ്പിക്കുന്നുണ്ട്. റീഗൽ ബ്ലൂ സഫൈർ ആം കഫുകൾ മുതൽ സവിശേഷമായ ഇയർ റിങുകൾ വരെ ഓരോ ആഭരണവും ശക്തമായ പ്രതിഫലനങ്ങളാണു സൃഷ്ടിക്കുക. ആധുനിക ഹാത്ത്ഫൂൽസും നെയിൽ റിങുകളും ചന്ദ്രൻറേയും നക്ഷത്രങ്ങളുടേയും പശ്ചാത്തലത്തിലുള്ള ഡയമണ്ടുകളും സൂര്യ-ചന്ദ്ര ദ്വന്ദതയെ സൂചിപ്പിക്കുന്ന ആഭരണങ്ങളും സ്റ്റാർബസ്റ്റ് ശേഖരത്തിലുണ്ട്.

നാം ഓരോരുത്തരും പ്രപഞ്ചം പോലെ തന്നെ പരിധിയില്ലാത്ത സാധ്യതകൾ പേറുന്നവരാണെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. പ്രപഞ്ച സൗന്ദര്യത്തെ ആദരിക്കുന്നതു കൂടിയാണ് മിയയുടെ സ്റ്റാർബസ്റ്റ് ആഭരണങ്ങൾ. നിങ്ങൾ അക്ഷരാർത്ഥത്തിൽ നക്ഷത്രധൂളിയാലാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഓർമപ്പെടുത്തൽ കൂടിയാണതെന്ന് ശ്യാമള രമണൻ പറഞ്ഞു.

ചെറിയ കമ്മലുകൾ മുതൽ ഫ്യൂഷൻ വെയറിനായുള്ള സമകാലീക ചാന്ദ്ബാലീസ് വരെയുള്ള ഇരുന്നൂറിലേറെ ഡിസൈനുകളാണ് വിപുലമായ സ്റ്റാർബസ്റ്റ് ശേഖരത്തിലുള്ളത്. പെൻഡൻറുകൾ, ഇയർറിങുകൾ, ഫിംഗർ റിങുകൾ, ബ്രേസ് ലെറ്റുകൾ, നെക്ലസ്, മാച്ചിങ് സെറ്റുകളും കോമ്പിനേഷനുകളും തുടങ്ങി എല്ലാവർക്കും വേണ്ട എന്തെങ്കിലും ഇതിലുണ്ടാകും. ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില 3000 രൂപ മുതൽ 70000 രൂപ വരെയാണ്.

പരമ്പരാഗത ഉൽസവ വേളകൾക്കും ഡാൻസ് നൈറ്റുകൾക്കും പാർട്ടികൾക്കും പ്രതിദിന ഉപയോഗത്തിനും സ്റ്റാർബസ്റ്റ് ശേഖരം അനുയോജ്യമാണ്. ഇയർറിങുകൾ, പെൻഡൻറുകൾ, നെക്പീസുകൾ മുതലായവ ഇതിലുണ്ട്. ഈ ശേഖരം എല്ലാ മിയാ സ്റ്റോറുകളിലും www.miabytanishq.com -ലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.