Sections

എംജി സെലക്റ്റ് കൊച്ചിയിൽ എക്സ്പീരിയൻസ് സെന്റർ തുറന്നു

Monday, Aug 25, 2025
Reported By Admin
MG Motor Opens New Experience Center in Kochi

കൊച്ചി: കൊച്ചിയിൽ ഏറ്റവും പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ.

എം.ജി സെലക്റ്റിലൂടെ പുതുയുഗ ഓട്ടോമോട്ടീവ് ആഡംബര വാഹനങ്ങളാണ് അവതരിപ്പിക്കുന്നത്. സൗത്ത് കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 328 ലെ മാഗ്ന ഹൗസിൽ സ്ഥിതി ചെയ്യുന്ന എംജി സെലക്റ്റ് എക്സ്പീരിയൻസ് സെന്റർ, ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിലായുള്ള 14 എക്സ്ക്ലൂസീവ് സെന്ററുകളുടെ രാജ്യവ്യാപക ശൃംഖലയുടെ ഭാഗമാണ്.

ഈ ഫ്ളാഗ്ഷിപ്പ് കേന്ദ്രം കാർ പ്രേമികൾക്ക് എംജിയുടെ ഏറ്റവും മികച്ചതും ഭാവി മോഡലുകളുമായി ഇടപഴകാനുള്ള അവസരം നൽകുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അനുരാഗ് മെഹ്റോത്ര പറഞ്ഞു.

വ്യത്യസ്തമായ അഭിരുചിയും പുരോഗമന കാഴ്ചപ്പാടുമായി കേരളം എന്നും നവീകരണവും ചാരുതയും സ്വീകരിക്കുന്നതിൽ സ്ഥിരമായി മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ മൂല്യങ്ങളോടും അഭിലാഷങ്ങളോടും യോജിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രത്യേക അനുഭവം നൽകിക്കൊണ്ട്, എംജി സെലക്റ്റിനെ ഇവിടേക്ക് കൊണ്ടുവരുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും അദേഹം പറഞ്ഞു.

MG Motor India opens MG Select Experience Center in Kochi

ആർട്ട് ഗാലറിയുടെ സൗന്ദര്യശാസ്ത്രവും ഓട്ടോമോട്ടീവ് സങ്കീർണ്ണതയും സമന്വയിപ്പിക്കുന്ന കൊച്ചി എക്സ്പീരിയൻസ് സെന്ററിൽ ഓരോ വാഹനവും ഒരു ശിൽപ കലാസൃഷ്ടി ആയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.