Sections

പത്തു ശതമാനം വളർച്ചയും 4238 കാറുകളുടെ വിൽപ്പനയുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യയ്ക്ക്

Sunday, Jul 13, 2025
Reported By Admin
Mercedes-Benz India Q1 Sales Surge 10% | Record Growth

  • ഒന്നാം പാദത്തിൽ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം
  • ബെൻസിന്റെ ജിഎൽഎസ് എഎംജി ലൈൻ ലക്ഷ്വറി എസ്യുവികളും പുറത്തിറക്കി

കൊച്ചി: ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ പത്തു ശതമാനം വളർച്ചയും 4238 കാറുകളുടെ വിൽപ്പനയുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ എക്കാലത്തേയും മികച്ച നേട്ടം കൈവരിച്ചു. ഏറ്റവും ഉയർന്ന ആഡംബര വിഭാഗം കാറുകളുടെ മികച്ച വിൽപ്പനയോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, വിദേശ നാണ്യ രംഗത്തെ ചാഞ്ചാട്ടങ്ങൾ, വിപണിയിലെ വിലക്കയറ്റം തുടങ്ങിയ വെല്ലുവിളികൾ മറികടന്നാണ് മെർസിഡസ് ബെൻസ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ബെൻസിന്റെ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്യുവിക്ക് ഡൈനാമിക് സ്വഭാവം നൽകിക്കൊണ്ട് ജിഎൽഎസ് എഎംജി ലൈൻ ആഡംബര എസ്യുവിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ജിഎൽഎസ് 450എഎംജി ലൈൻ 1.4 കോടി രൂപയിലും ജിഎൽഎസ് 450ഡി എഎംജി ലൈൻ 1.43 കോടി രൂപയിലുമാണ് അവതരിപ്പിച്ചിട്ടുള്ളത്.

എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനവുമായി പത്തു ശതമാനം വളർച്ച രേഖപ്പെടുത്തിക്കൊണ്ടാണ് മെഴ്സിഡസ് ബെൻസ് നടപ്പു സാമ്പത്തിക വർഷത്തിനു തുടക്കം കുറിച്ചതെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. തങ്ങളുടെ കാറുകളോട്, പ്രത്യേകിച്ച് ഉയർന്ന വിഭാഗം ആഡംബര കാറുകളോടും ബിഇവി വിഭാഗത്തോടുമുള്ള ജനങ്ങളുടെ താൽപര്യമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ. എക്സ്ക്ലൂസീവായ ആഡംബര വാഹനങ്ങൾ, ഹൈപർ പേഴ്സണലൈസേഷൻ തുടങ്ങിയവയിലുള്ള താൽപര്യം ഇവിടെ പ്രകടമാണ്. മുൻനിര ആഡംബര വിഭാഗം കൂടുതൽ വികസിപ്പിക്കാനുളള പ്രവർത്തനങ്ങളാണ് ജിഎൽഎസ് എഎംജി ലൈൻ അവതരിപ്പിച്ചതിലൂടെ കാണുന്നത്. വലിയ ആഡംബര എസ്യുവികളുടെ വിഭാഗത്തിപ്പെട്ട 16,000ലേറെ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്. ഈ രംഗത്തെ കമ്പനി പുനർ നിർവചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ് ക്ലാസ്, മെഴ്സിഡസ് മേബാ നൈറ്റ് സീരീസ്, ജി 580 ഇക്യു സാങ്കേതിക വിദ്യയുമായുള്ള ജി 580, ഇക്യൂഎസ് എസ്യുവി, ഐതിഹാസിക മോഡലായ എഎംജി ജി 63 തുടങ്ങിയവയ്ക്കുള്ള ശക്തമായ ഡിമാന്റോടെ ഉയർന്ന ആഡംബര വിഭാഗത്തിലെ വിൽപന 20 ശതമാനമാണ് വളർന്നിട്ടുള്ളത്. അടുത്തിടെ അവതരിപ്പിച്ച എഎംജി ജിടി 63 പ്രോയുടെ ഈ വർഷത്തേക്കുള്ള മുഴുവൻ കാറുകളും ഇതിനകം വിറ്റു തീർന്നു.

സി ക്ലാസ്, ഇ ക്ലാസ് എൽഡബ്ല്യൂബി സെഡാനുകൾ, ജിഎൽസി, ജിഎൽഇ എസ്യുവി തുടങ്ങിയവ അടങ്ങുന്ന കോർ വിഭാഗത്തിനും ശക്തമായ പ്രതികരണമാണു ലഭിക്കുന്നത്. ഉയർന്നു വരുന്ന ഉപഭോക്തൃ താൽപര്യങ്ങൾക്ക് അനുസൃതമായി എൻട്രി വിഭാഗം ആഡംബര കാറുകളിലും മികച്ച സംവിധാനങ്ങളാണ് മെഴ്സിഡസ് ബെൻസ് അവതരിപ്പിക്കുന്നത്. ആകെ വിൽപനയുടെ എട്ടു ശതമാനമെന്ന നിലയിൽ മെഴ്സിഡെസ് ബെൻസിന്റെ ബിഇവി വിഭാഗം ഒന്നാം ത്രൈമാസത്തിൽ 157 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.